കാശില്ലെന്ന് പറഞ്ഞ് ലോട്ടറി വാങ്ങിയില്ല, കടമായി തരാമെന്ന് വില്‍പനക്കാരി.. അടിച്ചത് ഒന്നാം സമ്മാനം!!!

തിരുവനന്തപുരം: ലോട്ടറി വിജയം സംബന്ധിച്ച വാര്‍ത്തകള്‍ പലപ്പോഴും കൗതുകം ജനിപ്പിക്കുന്നവയാണ്. ഏറെ നാളായി ലോട്ടറി എടുത്തിട്ട് സമ്മാനം ലഭിക്കാത്തവരും ആദ്യ തവണ തന്നെ ലോട്ടറി എടുത്തപ്പോള്‍ തന്നെ സമ്മാനം അടിക്കുന്നതും എല്ലാം നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. എന്നാല്‍ ഭാഗ്യം ആദ്യം നിഷേധിച്ചിട്ടും വീണ്ടും പിന്നാലെ വന്ന് സമ്മാനം ലഭിക്കുന്നത് അധികം കേട്ട് കേള്‍വിയില്ലാത്ത സംഭവമാണ്.
എന്നാല്‍ അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സ്ത്രീ ശക്തി ലോട്ടറിയില്‍ സംഭവിച്ചിരിക്കുന്നത്. കൈയില്‍ കാശില്ലാത്തതിനാല്‍ പിന്നീട് പണം തരാമെന്ന് പറഞ്ഞ് ചുമട്ട് തൊഴിലാളി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ആണ് ഇന്നലെ നറുക്കെടുത്ത സംസ്ഥാന സ്ത്രീ ശക്തി ലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കഴക്കൂട്ടം ആറ്റിന്‍കുഴി തൈകുറുമ്പില്‍ വീട്ടില്‍ സി ഐ ടി യു ആറ്റിന്‍കുഴി യൂണിയന്‍ അംഗം ബാബുലാലിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

വേണ്ടെന്ന് പറഞ്ഞ ലോട്ടറിക്ക് സമ്മാനം
സംസ്ഥാന സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. 55 കാരനായ ബാബു ലാലിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഈ ഭാഗ്യം തനിക്ക് ലഭിച്ചുവെന്ന്. ചൊവ്വാഴ്ച രാവിലെ യൂണിയന്‍ ഓഫീസിലെത്തിയ കഠിനംകുളം സ്വദേശിയായ ലോട്ടറി വില്പനക്കാരിയാണ് ബാബു ലാലിന് സമ്മാനവുമായി എത്തിയത്. ഇന്ന് വളരെ കുറച്ച് ടിക്കറ്റ് മാത്രമെ എടുത്തിട്ടുള്ളൂ എന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണം എന്നുമായിരുന്നു യുവതി ബാബു ലാലിനോട് ആവശ്യപ്പെട്ടത്.

കടമായി വന്ന ഭാഗ്യം
എന്നാല്‍ ടിക്കറ്റ് എടുക്കാന്‍ തന്റെ കൈയില്‍ കാശില്ല എന്നായിരുന്നു ബാബു ലാലിന്റെ മറുപടി. എന്നാല്‍ കാശ് പിന്നെ തന്നാല്‍ മതിയൊന്നും ടിക്കറ്റ് എടുത്തോളൂ എന്നുമായിരുന്നു യുവതി ബാബു ലാലിനോട് പറഞ്ഞത്. ഇത് പറഞ്ഞ് യുവതി രണ്ട് ടിക്കറ്റ് ബാബു ലാലിന് ഏല്‍പ്പിക്കുകയും ചെയ്തു. അതില്‍ ഒരു ടിക്കറ്റിനാണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ബാബു ലാലിനെ തേടിയെത്തിയത്.

ഭാഗ്യം നിര്‍ബന്ധിച്ച് സമ്മാനിച്ചു
ചുമട്ടു തൊഴിലാളികള്‍ വിശ്രമിക്കുന്ന ആറ്റിന്‍കുഴി പഴയ വാട്ടര്‍ ടാങ്കിന് സമീപത്തെ റോഡ് വക്കിലെ യൂണിയന്‍ ഓഫീസില്‍ സ്ഥിരമായെത്തി ലോട്ടറി കച്ചവടം ചെയ്യുന്ന യുവതിയാണ് ബാബു ലാലിന് ഭാഗ്യം കൊണ്ട് വന്നത്. കണിയാപുരം ധനം ഏജന്‍സിയില്‍ നിന്നാണ് യുവതി ടിക്കറ്റ് വില്പനയ്ക്കായി വാങ്ങുന്നത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട ബാബുലാല്‍ വളരെ ചെറുപ്പത്തിലേ ചുമട്ട് ജോലിക്ക് വന്നാണ് കുടുംബം പോറ്റുന്നത്.
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം

പ്രാരാബ്ദങ്ങള്‍ ഏറെ
വീട്ട് ജോലി ചെയ്ത് ഭാര്യ ശോഭനയും തന്നാലാവും വിധം ബാബു ലാലിന് താങ്ങാവുന്നുണ്ട്. അരുണ്‍, അജയലാല്‍ എന്നിവരാണ് മക്കള്‍. ആകെയുള്ള നാലര സെന്റ് കുടികിടപ്പ് കിട്ടിയ സ്ഥലത്ത് അമ്മാവന്റെയും, അനുജന്റെയും കുടുംബത്തോടെടാപ്പമാണ് ബാബുലാലും കുടുംബവും ാമസിക്കുന്നത്. എസ് ഇ 989926 എന്ന നമ്പറിലുള്ള ടിക്കറ്റ് ആണ് സമ്മാനത്തിന് അര്‍ഹമായി












Click it and Unblock the Notifications