അനൂപിന്റെ അവസ്ഥ കണ്ടുപഠിച്ചോ? സമ്മര്‍ ബംബര്‍ വിജയി എവിടെ, 10 കോടി അടിച്ചത് ആലുവയില്‍

ആലുവ: സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. ആലുവയില്‍ നിന്നും വിറ്റ എസ് ഇ 222282 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചിരിക്കുന്നത്. എന്നാല്‍ വിജയി ഇതുവരെ പുറത്തുവന്നിട്ടില്ല. ഫലം വന്നിട്ട് ഒറു ദിവസമായെങ്കിലും ഭാഗ്യശാലി ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലോട്ടറി എജന്‍സിക്കാര്‍ ഭാഗ്യശാലിയെ തേടിയിറങ്ങിയെങ്കിലും ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ല.

പത്താം തീയതി വിറ്റ ടിക്കറ്റ്
ആലുവ- മൂന്നാര്‍ റോഡിലെ മാഞ്ഞൂരാന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് 10 കോടി രൂപ അര്‍ഹമായത്. ഈ മാസം പത്താം തീയതി വിറ്റ ടിക്കറ്റിനാണ് സമ്മാനം അര്‍ഹമായിരിക്കുന്നത്. അടുത്തുള്ള പഞ്ചായത്തുകളായ എടത്തല, കീഴ്മാട് എന്നിവിടങ്ങളില്‍ നിന്നുള്ള ആളാണ് ഭാഗ്യശാലി എന്നാണ് എജന്‍സിക്കാര്‍ കരുതുന്നത്. ലോട്ടറി എജന്‍സിയുടെ ഒന്നാം വാര്‍ഷികത്തിലാണ് ഈ ബംബര്‍ ഭാഗ്യം തേടിയെത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

50 ലക്ഷം രൂപ ലഭിച്ചതും എറണാകുളത്ത്
കഴിഞ്ഞ വര്‍ഷമാണ് ബന്ധുക്കളായ ജോസഫ്, ലിജു. സുധീഷ് എന്നിവര്‍ ചേര്‍ന്ന് ലോട്ടറി ഏജന്‍സി ആരംഭിച്ചത്. ചൂണ്ടയിലുള്ളത് ഏജന്‍സിയുടെ ആദ്യത്തെ ശാഖയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സമ്മര്‍ ബംബര്‍ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച ടിക്കറ്റും വിറ്റത് എറണാകുളം ജില്ലയില്‍ തന്നെയാണ്.

അനൂപിന്റെ അനുഭവം പാഠമാക്കി
അതേസമയം, നേരത്തെ തിരുവോണം ബംബര്‍ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന്റെ അനുഭവം പാഠമാക്കി സമ്മര്‍ ബംബര്‍ അടിച്ച വ്യക്തി പുറത്തുവരുമോ എന്ന കാര്യം സംശയമാണ്. തിരുവോണം ബംബര്‍ അടിച്ച അനൂപ് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിട്ടത്. മനസമാധാനം നഷ്ടപ്പെടുന്ന സംഭവങ്ങളാണ് അനൂപ് നേരിട്ടത്. നറുക്കെടുപ്പിന് ശേഷം വിജയി താനാണെന്ന് പ്രഖ്യാപിച്ചതോടെ വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണുണ്ടായതെന്ന് അനൂപ് പറഞ്ഞിരുന്നു.

ബിബിസിയില്‍ വരെ റിപ്പോര്‍ട്ട്
സഹായം അഭ്യര്‍ത്ഥിച്ച് വീട്ടില്‍ എത്തുന്നവരെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബി ബി സിയില്‍ വരെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് ശേഷം ഈ അവസ്ഥ മുന്നില്‍ കണ്ട് പൂജ ബംബര്‍ നറുക്കെടുപ്പ് വിജയിയും രംഗത്തെത്തിയിരുന്നില്ല. അനൂപിന്റെ അവസ്ഥ പഠമാക്കി ബംബര്‍ അടിച്ച വ്യക്തികള്‍ മുന്‍നിരയിലേക്ക് വരരുതെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം പൂജ ബംബര്‍ അടിച്ച വ്യക്തി ടിക്കറ്റ് ഹാജരാക്കുകയായിരുന്നു.

പത്ത് കോടിയുടെ പൂജ ബംബര്‍
Relationship: അടിപിടിയില്ലാത്ത സന്തോഷ ദാമ്പത്യം; ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞുവച്ചോ
തന്റെ പേരും മേല്‍വിലാസവും രഹസ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് ഉടമ ടിക്കറ്റ് ഹാജരാക്കിയതെന്ന് ഏജന്റ് അറിയിച്ചിരുന്നു. ഗുരുവായൂര്‍ സ്വദേശിക്കാണ് പത്ത് കോടിയുടെ പൂജ ബംബര്‍ അടിച്ചത്. ഇതിന് പിന്നാലെ അടിച്ച ക്രിസ്തുമസ് ബംബര്‍ വിജയിയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications