കേരളം രക്തക്ഷാമത്തെ നേരിടേണ്ടി വരുമോ? മെയ് ഒന്ന് മുതലുള്ള വാക്സിനേഷനില്‍ ആശങ്കകള്‍ ഇങ്ങനെ
ദില്ലി: കേരളം ഇനി നേരിടേണ്ടി വരുന്നത് ബ്ലഡ് ബാങ്കിലെ രക്തക്ഷാമമാകുമോ? ഇതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്. മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുകയാണ്. മുഖ്യമന്ത്രി അടക്കം യുവാക്കളോട് രക്തം ദാനം ചെയ്യണമെന്ന് പറഞ്ഞ് കഴിഞ്ഞു. വാക്സിനേഷന് ചെയ്ത് കഴിഞ്ഞാല്‍ രണ്ടാഴ്ച്ചയോളം ആര്‍ക്കും രക്തദാനം ചെയ്യാനാവില്ല. അതുകൊണ്ട് തന്നെ അത്തരമൊരു പ്രതിസന്ധി കേരളം നേരിടുമെന്ന് മുന്നറിയിപ്പുണ്ട്.

വാക്സിനേഷന് ശേഷം
കേരളം നിലവില്‍ പ്രതിസന്ധി നേരിടുന്നില്ല. എന്നാല്‍ വാക്സിന് കൊടുത്ത് തുടങ്ങുമ്പോള്‍ ദൗര്‍ലഭ്യം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ രക്തദാനത്തിന് എത്തുന്നവരില്‍ 80 ശതമാനം പേരും പതിനെട്ടിനും 45നും ഇടയില്‍ ഉള്ളവരാണ്. നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശം അ നുസരിച്ച് വാക്സിന് എടുത്താല്‍ 28 ദിവസം വരെ രക്തദാനം പാടില്ല. ഇതോടെ വാക്സിന് കൃത്യസമയത്ത് തന്നെ എല്ലാവരും എടുക്കാന്‍ തുടങ്ങിയാല്‍ വലിയ പ്രതിസന്ധി തന്നെ കേരളം നേരിടേണ്ടി വരും.

പ്രശ്നം ഇങ്ങനെ
രക്തദാനം ചെയ്യുന്ന യുവവിഭാഗങ്ങളില് വരുന്നവര്‍ വാക്സിനെടുത്ത് 28 ദിവസം കഴിയുമ്പോള്‍ രണ്ടാം ഡോസ് കൂടി എടുക്കണം. ഇതോടെ വീണ്ടും 28 ദിവസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ രക്തദാനം സാധ്യമാകൂ. ഇത് ശരിക്കും പ്രതിസന്ധിക്ക് കാരണമാകും. രണ്ട് മാസത്തോളം ഇവര്‍ക്ക് രക്തം ദാനം ചെയ്യാനാവാത്ത അവസ്ഥയുണ്ടാവും. നിലവില്‍ ആഴ്ച്ചയില്‍ ഒരു ബ്ലഡ് ബാങ്കില്‍ രക്തദാന സന്നദ്ധത അറിയിച്ച് എത്തുന്നവരില്‍ അഞ്ച് പേരെങ്കിലും വാക്സിന് സ്വീകരിച്ചവരോ കൊവിഡ് ബാധിച്ച് രോഗം ഭേദമായശേഷം നിശ്ചിത കാലാവധി പൂര്ത്തിയാക്കിയിട്ടില്ലാത്തവരോ ആണ്. ഇവരെ മടക്കി അയക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

കൊവിഡ് വന്നാലും പ്രശ്നം
കൊവിഡ് വന്നയാള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ച്, 14 ദിവസത്തിന് ശേഷം ആന്റിജന്‍ പരിശോധന നടത്തിയതിന് ശേഷം 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാനാവൂ. വാക്സിന് സ്വീകരിക്കും മുമ്പ് രക്തം ദാനം ചെയ്യുകയാണ് ഏക മാര്‍ഗം. മുഖ്യമന്ത്രി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടത് അത്തരമൊരു പ്രശ്നം മുന്നില്‍ കണ്ടാണ്. എന്നാല്‍ രക്തദാനത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവു ഉയരുന്നുണ്ട്. യുകെയില്‍ കൊവിഷീല്‍ഡ് ഉപയോഗിച്ച ശേഷം ഏഴ് ദിവസം കഴിഞ്ഞാല്‍ രക്തം ദാനം ചെയ്യാം. അമേരിക്കയില്‍ ഫൈസര്‍ വാക്സിന് ഉപയോഗിച്ചാല്‍ അന്ന് തന്നെ രക്തദാനം നടത്താം.

കുഴപ്പങ്ങള്‍ ഉണ്ടാവുമോ?
കൊവിഷീല്‍ഡ് ഉപയോഗിച്ച ഒരാളുടെ രക്തം മറ്റൊരാള്‍ സ്വീകരിച്ചത് കൊണ്ട് പ്രശ്നങ്ങളില്ല. ആന്റി ബ യോട്ടിക്കുകള് ഉപയോഗിക്കുന്നവരില്‍ നിന്നും ബ്ലഡ് ബാങ്കുകള്‍ രക്തം സ്വീകരിക്കാറില്ല. രക്തത്തില്‍ നിന്ന് പ്ലാസ്മയും മറ്റ് ഘടകങ്ങളും ബ്ലഡ് ബാങ്കുകള്‍ വേര്‍തിരിച്ച് രോഗികള്‍ക്ക് നല്‍കാറുണ്ട്. മരുന്നിന്റെ അംശം ഈ പ്ലാസ്മയില്‍ ഉണ്ടാവും. ഇത് ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. വാക്സിനുകള്‍ രണ്ട് തരത്തിലാണ്ഉള്ളത്. വൈറസുകളെ നിര്‍ജീവമാക്കി സൃഷ്ടിക്കുന്ന വാക്സിനും ജീവനുള്ള വാക്സിനുകളും. ഹെപ്പറ്റൈറ്റിസ് ബിക്ക് നല്‍കുന്നത് ലൈവ് വാക്സിനാണ്. ഇത് സ്വീകരിച്ചാല്‍ ആ രോഗം വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാനാവൂ എന്ന് പറയുന്നത്.

രോഗവ്യാപനത്തിന് സാധ്യത
കേരളത്തില്‍ ജനിതമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് പല ഭാഗത്തും കണ്ടെത്തിയിരിക്കുകയാണ്. ഇത് അതിതീവ്രന വ്യാപനത്തിന് കാരണമായേക്കും. യുകെ വകഭേദം കൂടുതലായുള്ളത് വടക്കന്‍ ജില്ലകളിലാണഅ. നിയന്ത്രണം കര്‍ക്കശമാക്കും. രോഗബാധിതരില്‍ 40 പേരില്‍ അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ്. ഇതില്‍ 30 ശതമാനവും യുകെയില്‍ നിന്ന് എത്തിയ വൈറസാണ്. ഈ വൈറസ് വേഗത്തില്‍ പടരുന്നതാണ്. അതുകൊണ്ട് ഉത്തരേന്ത്യയിലെ സ്ഥിതി ഇവിടെയും വരാമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications