ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും നേര്‍ക്കുനേര്‍!!! ഞായറാഴ്ച കാണാമെന്ന് വെല്ലുവിളി... ഇതാണ് കാരണം
പിണറായി വിജയന് മന്ത്രിസഭയിലെ രണ്ട് പ്രമുഖ മന്ത്രിമാര്‍ ആണ് വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ റിയാസും. ഇവര്‍ പരസ്പരം വെല്ലുവിളി മുഴക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ അത്ര സുഖകരമാവില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു വെല്ലുവിളി നടക്കുന്നുണ്ട്.
എന്തായാലും ഭരണപരമായോ രാഷ്ട്രീയപരമോ അല്ല ഈ പ്രശ്നങ്ങള്‍! കോപ്പ അമരിക്ക ഫുട്ബോള്‍ ഫൈനല്‍ ആണ് വിഷയം. ഞായറാഴ്ച മാരക്കാനയില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കായിരിക്കും വിജയം. മന്ത്രിമാരും എംഎല്‍എമാരും എല്ലാം രണ്ട് ചേരികളിലായി രംഗത്തുണ്ട്. നോക്കാം...
അനശ്വര നടന് ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം

'അര'ക്കാരനായ റിയാസ്
ഇത്തവണത്തെ മന്ത്രിമാരില്‍ അര്‍ജന്റീന ഫാന്‍ ആയി രംഗത്തുള്ളത് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ്. തന്റെ അര്‍ജന്റീന സ്നേഹം റിയാസ് നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടും ഉണ്ട്. ഫൈനലില്‍ ബ്രസീലിനെതിരെ ഇഷ്ടടീം പൊരുതുമ്പോള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടാതിരിക്കാന്‍ പറ്റുമോ!

പോസ്റ്റ് ഇങ്ങനെ
'ഫുട്ബോള്‍ ലോകം ആവേശപൂര്‍വ്വം കാത്തിരുന്ന സ്വപ്ന ഫൈനലിന് കളമൊരുങ്ങിയിരിക്കുന്നു.
ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ബ്രസീലും പരസ്പരം മാറ്റുരയ്ക്കുന്ന കോപ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കൊപ്പം.' മെസ്സിയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന നെയ്മറിന്റെ ഒരു ചിത്രം സഹിതമായിരുന്നു ഈ പോസ്റ്റ്.

ശിവന്‍കുട്ടിയുടെ മറുപടി
മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ഒറ്റ വരി മറുപടി കൊണ്ട് എല്ലാം ഒതുക്കുകയാണ് വി ശിവന്‍കുട്ടി. ബ്രസീല്‍ എന്ന ഹാഷ്ടാഗിനൊപ്പം അദ്ദേഹം ഇത്രമാത്രമേ എഴുതിയുള്ളു- 'മാറക്കാനയില്‍ കാണാം'!
റിയാസിന്റെ പോസ്റ്റ് പോലെ തന്നെ ശിവന്‍കുട്ടിയുടെ കമന്റും വൈറല്‍ ആയി!

ശിവന്‍കുട്ടി 'ബ്രാ'ഫാന്‍
ശിവന്‍കുട്ടിയാണെങ്കില്‍ കടുത്ത ബ്രസീല്‍ ഫാന്‍ ആണ്. അദ്ദേഹവും തന്റെ ഇഷ്ടടീം ഏതെന്ന് നേരത്തേ പറഞ്ഞ ആളാണ്. റിയാസിന്റെ പോസ്റ്റില്‍ കമന്റ് ചെയ്യുന്നതിന് മുമ്പ് മണിയാശാനെ ടാഗ് ചെയ്ത് ഒരു പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട് വിദ്യാഭ്യാസ മന്ത്രിയായ ശിവന്‍കുട്ടി.

മണിയാശാന്
കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ കട്ട അര്‍ജന്റീന ഫാന്‍ ആയിരുന്നു വൈദ്യുതി മന്ത്രിയായിരുന്ന എംഎം മണി. ഓരോ കളിയെ കുറിച്ചും ആവശത്തോടെ പ്രതികരിക്കുന്ന ആളായിരുന്നു അദ്ദേഹം. ' അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ. കപ്പ് ഇത്തവണ അര്‍ജന്റീനയ്ക്ക് വണ്ടി കയറും' എന്നായിരുന്നു ഇത്തവണ എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കടകംപള്ളിയും ഉണ്ട്
ഫുട്ബോള്‍ ആവേശത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും മോശമല്ല. അദ്ദേഹവും എംഎം മണിയെ ടാഗ് ചെയ്തുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ' ആശാനേ... ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്ബോള്‍ ചരിത്രം കുറിയ്ക്കും' എന്നായിരുന്നു പോസ്റ്റ്.

വെല്ലുവിളികള്‍
മന്ത്രിമാരും എംഎല്‍എമാരും തമ്മിലുള്ള പരസ്പരമുള്ള വെല്ലുവിളികള്‍ ഒക്കെ പിന്നേയും സഹിക്കാം. ഒരു പരിധിയ്ക്കപ്പുറം അവര്‍ പോകില്ല. എന്നാല്‍ ഈ പോസ്റ്റുകള്‍ക്ക് താഴെ ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ആരാധകര്‍ നടത്തുന്ന വെല്ലുവിളികള്‍ ആണ് സഹിക്കാന്‍ വയ്യാത്തത്.

ചരിത്രം തിരുത്തുമോ
ഏതാണ്ട് മൂന്ന് പതിറ്റാണ്ടാകുന്നു അര്‍ജന്റീന അവസാനമായി കോപ്പ അമേരിക്ക കിരീടം ചൂടിയിട്ട്. 1993 ല്‍ മെക്സിക്കോയ്ക്ക് എതിരെ നേടിയ വിജയം ആണ് അവസാനത്തേത്. 1991 ല്‍ ബ്രസീലിനെ തോല്പിച്ചും അര്‍ജന്റീന കിരീടം നേടിയിരുന്നു. അതിന് ശേശം നാല് തവണ അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍ എത്തിയെങ്കിലും ഒരുതവണ പോലും ജയിക്കാന്‍ ആയില്ല. എന്നാല്‍ അഞ്ച് തവണയാണ് ഇക്കാലയളവില്‍ ബ്രസീല്‍ കപ്പ് എടുത്തത്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications