Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേഷ്യം വേണ്ട.. നോട്ടം കൊണ്ട് പോലും വേദനിപ്പിക്കരുത്; വാച്ച് ആന്റ് വാര്‍ഡുമാരെ തെരഞ്ഞെടുക്കുന്നതെങ്ങനെ?

വെള്ളയൂണിഫോം ആണ് വാച്ച് ആന്റ് വാര്‍ഡുമാരുടെ വേഷം. നിയമസഭയുടെ സുരക്ഷാ വിഭാഗമാണ് വാച്ച് ആന്റ് വാര്‍ഡുമാര്‍

watch and ward

തിരുവനന്തപുരം: നിയമസഭാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ എം എല്‍ എമാരെ പോലെ തന്നെ ഏറെ ശ്രദ്ധ ലഭിക്കുന്നവരാണ് വാച്ച് ആന്റ് വാര്‍ഡുകാര്‍. ഓരോ സഭാ സമ്മേളനവും പ്രതിഷേധത്തിലും സംഘര്‍ഷത്തിലും മുങ്ങുമ്പോഴും വാച്ച് ആന്റ് വാര്‍ഡുമാര്‍ക്കാണ് ജോലി കൂടുക.

കാരണം സഭ നിയന്ത്രിക്കുന്നത് സ്പീക്കര്‍ ആണെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വാച്ച് ആന്റ് വാര്‍ഡുമാര്‍ നടത്തുന്ന സേവനം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ആരാണ് വാച്ച് ആന്റ് വാര്‍ഡുമാര്‍ ആകുന്നത് എന്നും എങ്ങനെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത് എന്നും നമുക്ക് നോക്കാം.

നിയമസഭയുടെ സുരക്ഷാ വിഭാഗമാണ് വാച്ച് ആന്റ് വാര്‍ഡ്. വെള്ള യൂണിഫോം ആണ് വാച്ച് ആന്റ് വാര്‍ഡുമാരുടെ വേഷം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പൊലീസുകാര്‍ തന്നെയാണ് വാച്ച് ആന്റ് വാര്‍ഡുമാര്‍. വാച്ച് ആന്റ് വാര്‍ഡുമാരായി നിയമിക്കുന്നത് സായുധ പൊലീസ് സേനയില്‍ നിന്നും എ ആര്‍ ക്യാംപുകളില്‍ നിന്നും 3 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ്.

ഡെപ്യൂട്ടേഷനായിട്ടാണ് വാച്ച് ആന്റ് വാര്‍ഡുമാരുടെ നിയമനം ഉണ്ടാകുക. മൂന്ന് വര്‍ഷത്തേക്കാണ് പൊതുവെ വാച്ച് ആന്റ് വാര്‍ഡുമാരെ നിയമിക്കുന്നത്. എന്നാല്‍ കര്‍മരംഗത്ത് മികവ് നല്‍കുന്നവര്‍ക്ക് രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കാറുണ്ട്. സ്പീക്കറുടെയും നിയമസഭാ സെക്രട്ടറിയുടെയും നിയന്ത്രണത്തിലായിരിക്കും വാച്ച് ആന്‍ഡ് വാര്‍ഡ് പ്രവര്‍ത്തിക്കുക.

keralam

നിയമസഭാ വളപ്പില്‍ സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും സുരക്ഷ ഒരുക്കുന്നതും വാച്ച് ആന്റ് വാര്‍ഡുമാരാണ്. എസ് പി അല്ലെങ്കില്‍ കമന്‍ഡാന്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും വാച്ച് ആന്‍ഡ് വാര്‍ഡ് യൂണിറ്റിന്റെ തലപ്പത്തുള്ള ചീഫ് മാര്‍ഷല്‍ ആകുന്നത്.

ചീഫ് മാര്‍ഷല്‍, അഡീഷണല്‍ ചീഫ് മാര്‍ഷല്‍, മാര്‍ഷല്‍, സാര്‍ജന്റ്, സാര്‍ജന്റ് അസിസ്റ്റന്റുമാര്‍, വനിതാ സാര്‍ജന്റ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ 100 പേരെയാണ് നിയമസഭയില്‍ സുരക്ഷക്കായി സാധാരണഗതിയില്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ സഭാ സമ്മേളനം നടക്കുമ്പോള്‍ 30 പേരെ കൂടി അധികമായി നിയമിക്കും. നിലവില്‍ 10 വനിതാ സാര്‍ജന്റ് അസിസ്റ്റന്റുമാരാണ് ഉള്ളത്.

Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?

പൊലീസ് മേധാവി നല്‍കുന്ന പട്ടിക പ്രകാരമാണ് വാച്ച് ആന്റ് വാര്‍ഡിനെ തെരഞ്ഞെടുക്കുന്നത്. ഈ പട്ടിക അനുസരിച്ച് നിയമസഭാ സെക്രട്ടറിയും ചീഫ് മാര്‍ഷലും ആണ് ഇന്റര്‍വ്യു നടത്തുക. പൊതുവെ പൊലീസിലെ ശാന്തസ്വഭാവക്കാര്‍ക്കാണ് പരിഗണന ലഭിക്കുക.

സ്വഭാവം, ദേഷ്യം, രാഷ്ട്രീയ ചായ്വ്, സര്‍വീസ് ചരിത്രം തുടങ്ങിയവ വാച്ച് ആന്റ് വാര്‍ഡുമാരെ നിയോഗിക്കുമ്പോള്‍ പരിശോധിക്കും. നോട്ടം കൊണ്ടു പോലും എം എല്‍ എമാര്‍ക്ക് മുറിവേല്‍ക്കരുത് എന്നാണ് പരിശീലനവേളയില്‍ വാച്ച് ആന്റ് വാര്‍ഡുമാരെ പഠിപ്പിക്കുന്നത്.

സംഘര്‍ഷവും പ്രതിഷേധവും ഉണ്ടാകുമ്പോള്‍ കൈ പിന്നില്‍ കെട്ടി ഉറച്ച് നില്‍ക്കുക എന്നതാണ് വാച്ച് ആന്റ് വാര്‍ഡുമാരുടെ രീതി. വാച്ച് ആന്റ് വാര്‍ഡുമാര്‍ പരസ്പരം കൈയില്‍ കൊരുത്ത് കൈകെട്ടി നിന്നാണ് പ്രതിഷേധങ്ങളെ പ്രതിരോധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+