ഓണം ബംബർ 25 കോടി ആക്കിയേക്കും; ടിക്കറ്റ് വില ഡബിൾ; ഇനി സർക്കാർ തീരുമാനം എന്ത് ?
തിരുവനന്തപുരം: ഇത്തവണ ഓണം ബംബറിന്റെ സമ്മാന തുക 25 കോടിയാക്കി ഉയർത്താൻ ലോട്ടറി വകുപ്പിന്റെ ശുപാർശ. തീരുമാനം സർക്കാർ ഉടൻ അംഗീകരിക്കും എന്നാണ് വിവരം. സമ്മാന തുക 25 കോടി രൂപയാക്കി ഉയർത്തിയാൽ കേരള ലോട്ടറി ചരിത്രത്തിൽ ഇത് പുത്തൻ അനുഭവമായി മാറും.
ഉടൻ തന്നെ ലോട്ടറി വകുപ്പിന്റെ ശുപാർശ സർക്കാർ പരിഗണനയിൽ എടുത്തേക്കും എന്നാണ് വിലയിരുത്തൽ. ഓണം ബംബറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാക്കുമ്പോൾ രണ്ടാം സമ്മാനമായി അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി 10 പേർക്ക് ഒരു കോടി രൂപയും നൽകാനാണ് നിലവിൽ ലോട്ടറി വകപ്പ് ശുപാർശ ചെയ്തിരിക്കുന്നത്.

അതിനൊപ്പം തന്നെ ടിക്കറ്റിന്റെ നിരക്ക് 500 രൂപയാകും. സമ്മാനത്തുകയിലും നിരക്കിലും ലോട്ടറി വകുപ്പ് മാറ്റം കൊണ്ടു വരുന്നത് ഓണം ബംബറിന്റെ സ്വീകാര്യതയിലും പ്രചരണത്തിലും നേട്ടം ഉണ്ടാക്കിയേക്കും എന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
കഴിഞ്ഞ വർഷം 12 കോടി രൂപ ആയിരുന്നു ഓണം ബംബറിന്റെ സമ്മാന തുക. ടിക്കറ്റ് വാങ്ങണമെങ്കിൽ 300 രൂപയും നൽകണമായിരുന്നു. ഈ നിരക്കാണ് ഇപ്പോൾ 500 രൂപയാക്കി ഉയർത്താൻ ലോട്ടറി വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നത്.
അതേസമയം , 500 രൂപയ്ക്ക് ഓണം ബംബർ എടുക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പവും ലോട്ടറി ഉപഭോക്താക്കൾക്ക് ഉണ്ടാകാൻ ഇടയുണ്ട്. അതേസമയം, നിരക്കുയർത്തിയത് വിൽപ്പനയെ ബാധിക്കുമോ എന്ന ചോദ്യവും ഉയരുകയാണ്.












Click it and Unblock the Notifications