ഇന്ധനവിലയില്‍ 14 രൂപയുടെ വരെ വ്യത്യാസം..! കൂടുതല്‍ കേരളത്തിലോ? മറ്റ് സംസ്ഥാനങ്ങളിലെ ഇന്ധനവില അറിയാം

തിരുവനന്തപുരം: പുതിയ ബജറ്റ് നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഇന്ധന സെസ് 2 രൂപ വര്‍ധിക്കുന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്ധനവില ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. നിലവില്‍ 105-106 രൂപ നിരക്കിലാണ് കേരളത്തില്‍ പെട്രോള്‍ വില. ഡീസലിനാകട്ടെ 94-95 എന്ന നിലയിലാണ് നിരക്ക്. ഇത് നാളെ മുതല്‍ യഥാക്രമം 107-108 എന്ന നിലയിലേക്കും 96-97 എന്ന നിരക്കിലും എത്തും.

മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് വെച്ച് താരതമ്യം ചെയ്ത് നോക്കുമ്പോള്‍ കേരളത്തില്‍ വളരെ കൂടുതലാണ് ഇന്ധന വില എന്ന് മനസിലാകും. കേരവുമായി താരതമ്യം ചെയ്യുമ്പോള്‍ മാഹിയില്‍ 14 രൂപയുടേയും കര്‍ണാടകയില്‍ ഏഴ് രൂപയുടേയും തമിഴ്നാട്ടില്‍ ആറ് രൂപയുടേും വ്യത്യാസമാണ് ഇന്ധനവിലയില്‍ ഉണ്ടാകുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ അതിര്‍ത്തി പട്ടണങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഈ വ്യത്യാസം കാണാനാകും.

fuel price

ഫെബ്രുവരിയിലെ നിരക്കിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പെട്രോളിന് 106.80 രൂപയും ഡീസലിന് 95.69 രൂപയും ആണ്. എന്നാല്‍ മംഗളൂരുവില്‍ ഇത് 1.1.13 രൂപയും 87.11 രൂപയും ആണ്. കണ്ണൂരില്‍ പെട്രോളിന് 106.14 രൂപയും ഡീസലിന് 95.08 രൂപയും ഈടാക്കുമ്പോള്‍ മാഹിയില്‍ ഇത് 93.8 രൂപയും 83.72 രൂപയും മാത്രമാണ്. ബത്തേരിയില്‍ 107.36 രൂപ പെട്രോളിനും 96.07 രൂപ ഡീസലിനും കൊടുക്കേണ്ടി വരുമ്പോള്‍ ഗുണ്ടല്‍പേട്ടില്‍ 102.10 രൂപയും 88.32 രൂപയും മതി.

പാലക്കാട് പെട്രോളിന് 106.88 രൂപയും ഡീസലിന് 95.74 രൂപയും നല്‍കേണ്ടി വരുമ്പോള്‍ കോയമ്പത്തൂരില്‍ 103.10 രൂപയും ഡീസലിന് 94.72 രൂപയും ആണ് നല്‍കേണ്ടത്. കുമിളിയില്‍ 107.71 രൂപയുള്ള പെട്രോളിനും 96.37 രൂപയുള്ള ഡീസലിനും കമ്പത്ത് എത്തുമ്പോള്‍ 104.15 രൂപയും 95.77 രൂപയും ആയി കുറയും. പാറശ്ശാല പെട്രോളിന് 107.98 രൂപയും ഡീസലിന് 96.77 രൂപയും ആണ്. അത് കളിയിക്കാവിളയില്‍ (തമിഴ്നാട്) 103.85 രൂപയും ഡീസലിന് 95.46 രൂപയും ആയി കുറയും.

ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ കൂടാതെ തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ആണ് ഉള്ളത്. 2021 നവംബറിലും 2022 മെയ് മാസത്തിലും കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്, ദല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി കുറച്ചു.

Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം

എന്നാല്‍, കേരളവും തെലങ്കാനയും ഇന്ധനത്തിന്റെ നികുതി കുറക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷമായി പെട്രോളിന്റെയും ഇന്ധനത്തിന്റെയും നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്നായിരുന്നു കേരളം ഇതിന് ന്യായീകരണമായി ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ബജറ്റില്‍ ആണ് സംസ്ഥാനം ഇന്ധനത്തില്‍ രണ്ട് രൂപ വീതം സെസ് ഏര്‍പ്പെടുത്തും എന്ന് അറിയിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ആണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.

ആന്ധ്രാപ്രദേശില്‍ നിലവില്‍ 110 രൂപയാണ് പെട്രോളിന് വില. ഡീസലിന് 98 ഉം. മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് ഇപ്രകാരമാണ്. അരുണാചല്‍ പ്രദേശ് (93, 82), അസം (97, 88) ബിഹാര്‍ (108, 94), ചണ്ഡീഗഢ് (96, 84) ഛത്തീസ്ഗഢ് (96, 95), ദല്‍ഹി (96, 89) ഗോവ, (97, 90), ഗുജറാത്ത് (96, 92) ഹരിയാന (96, 89), ഹിമാചല്‍ പ്രദേശ് (96, 86) ജമ്മു കശ്മീര്‍ (101, 86), ഝാര്‍ഖണ്ഡ് (99, 94) കര്‍ണാടക (101, 87) എന്നിങ്ങനെയാണ് നിരക്ക്.

മധ്യപ്രദേശ് (108, 93), മഹാരാഷ്ട്ര (106, 94), മണിപ്പൂര്‍ (101, 87), മേഘാലയ (96, 85) മിസോറാം (95, 82), നാഗാലാന്റ് (99, 87), ഒഡിഷ (103, 95), പോണ്ടിച്ചേരി (96, 86), പുതുച്ചേരി (96, 86), പഞ്ചാബ് (96, 84), രാജസ്ഥാന്‍ (108, 93), സിക്കിം (102, 89) തമിഴ്നാട് (102, 94) തെലങ്കാന (109, 97), ത്രിപുര ( 99, 88) ഉത്തര്‍പ്രദേശ് (96, 89) ഉത്തരാഖണ്ഡ് (94, 89), വെസ്റ്റ് ബംഗാള്‍ (106, 92) എന്നീ സംസ്ഥാനങ്ങളില്‍ ഇങ്ങനെയുമാണ് നിരക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+