Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാനവികതയുടെയും സൗഹാർദ്ദത്തിന്റെയും നാട്'; അറുപത്തിയെട്ടിന്റെ നിറവിൽ കേരളം, ആഘോഷിച്ച് മലയാളികൾ

തിരുവനന്തപുരം: മലയാളം സംസാരിക്കുന്നവരുടെ സ്വന്തം സംസ്ഥാനമെന്ന ആശയത്തിനും കേരളത്തിന്റെ രൂപീകരണത്തിനും ഇന്ന് അറുപതിയെട്ട് വയസ് തികയുകയാണ്. മൂന്നോളം നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന തെക്കൻ മേഖലയിലെ ഈ കൊച്ചുപ്രദേശം ഇന്ന് കാണുന്ന ഐക്യ കേരളമായി മാറിയതിന്റെ ആഘോഷങ്ങൾക്ക് നേരത്തെ തന്നെ തിരി തെളിഞ്ഞിരുന്നു.

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒട്ടേറെ നേട്ടങ്ങളിലൂടെ കടന്നുപോവുന്നൊരു ജനതയാണ് ഇവിടെ വസിക്കുന്നത്. ഏഴ് പതിറ്റാണ്ടിനോട് അടുക്കുന്ന ചരിത്രത്തിൽ കേരളത്തെ ലോകത്തിന് മുൻപിൽ അടയാളപ്പെടുത്തിയ മഹത്തായ സംഭവങ്ങൾ ഒട്ടേറെയാണ്. പാടിപുകഴ്ത്തിയ കേരള മോഡൽ മുതൽ വികസന നേട്ടങ്ങൾ വരെ ഒന്നൊന്നായി എന്നുപറഞ്ഞാൽ തീരുകയില്ല.

keralapiravi20242

ഇന്നത്തെ ദിവസം രാഷ്ട്രീയ, മത-ജാതി വ്യത്യാസങ്ങൾ ഒന്നുമില്ലാതെ മലയാളികൾ ഒന്നടങ്കം കൊണ്ടാടുന്ന ആഘോഷമാണ്. സ്‌കൂളുകളും കോളേജുകളും സർക്കാർ-സ്വകാര്യ ഓഫീസുകളിലും ഒക്കെ കേരളപ്പിറവി ആഘോഷങ്ങൾ തകൃതിയായി ഇക്കുറിയും നടക്കുന്നുണ്ട്. കസവുകരയുള്ള സെറ്റ് സാരി ധരിച്ച് മലയാളി മങ്കമാരെയും മുണ്ടും ഷർട്ടും അണിഞ്ഞ ചെറുപ്പക്കാരെയും തെരുവോരങ്ങളിൽ നിങ്ങൾക്ക് കാണാം.

മലയാളികളുടെ അതിജീവനത്തിനുള്ള കഴിവുകൾ ലോകത്ത് തന്നെ മറ്റേതെങ്കിലും വിഭാഗത്തിനുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനത്തിലെ ആളുകൾ തമാശരൂപേണ കളിയാക്കുന്നത് പോലെ ലോകത്തിന്റെ ഏത് കോണിലും മലയാളി ഉണ്ടാവും. അത് ഏറെക്കുറെ ശരിവയ്ക്കുന്നതാണ് സമീപ കാലത്തെ കുടിയേറ്റ കണക്കുകൾ.

വിദ്യാഭ്യാസത്തിനും ജോലിക്കുമായി പുതിയ വഴികൾ വെട്ടിത്തെളിച്ച് പ്രവാസത്തിന്റെ ഭാരം ചുമലിൽ ഏറ്റുമ്പോൾ പോലും ഒരിക്കലും മലയാളി ജനിച്ച നാടിനെ മറന്നിട്ടില്ല എന്നത് വാസ്‌തവമാണ്. സാക്ഷരതയിൽ രാജ്യത്ത് ഒന്നാമതെത്തി, ശിശുമരണ നിരക്കിൽ ലോകത്തിലെ വികസിത രാജ്യങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ച, ആയുർദൈർഘ്യത്തിൽ മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലെത്തിയ കേരളത്തിന്റെ നേട്ടങ്ങൾ ഒന്നോ രണ്ടോ വരിയിൽ ഒതുക്കാൻ കഴിയുന്നതല്ല.

ടൂറിസത്തിന്റെ പുതുനാമ്പുകൾ തുറന്നിട്ടു കൊണ്ടാണ് രണ്ടായിരത്തിന് ശേഷം കേരളം അന്യദേശക്കാരെ മാടി വിളിച്ചത്. അതിമനോഹരമായ ഭൂപ്രകൃതിയും മെച്ചപ്പെട്ട കാലാവസ്ഥയും ഒക്കെയായി പശ്ചിമ ഘട്ട മലനിരയുടെ താങ്ങും തണലും ആവോളം ആസ്വദിച്ചുകൊണ്ടാണ് മലയാളി കഴിയുന്നത്. എങ്കിലും നേട്ടങ്ങളിൽ അല്ല പലപ്പോഴും ദുരന്തമുഖത്താണ് മലയാളി സർവവും മറന്ന് ഒറ്റക്കെട്ടായി ലോകത്തെ അമ്പരപ്പിച്ചത്.

ഒരിക്കലും മറക്കാനാവാത്ത രണ്ട് വലിയ ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മകൾ പേറിയാണ് നാം കേരളത്തിന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്നത്. ആറ് വർഷങ്ങൾക്ക് മുൻപ് നടന്ന മഹാപ്രളയത്തിന്റെ മുറിവുകൾ ഉണങ്ങി തുടങ്ങുന്നേയുള്ളൂ. അപ്പോഴേക്കും ഈ വർഷം ഉരുൾപൊട്ടലിന്റെ രൂപത്തിൽ നമ്മുടെ സഹോദരൻമാരുടെ ജീവനും സ്വത്തുമെല്ലാം നഷ്‌ടമായപ്പോൾ തളർന്നിരിക്കാൻ നാം കൂട്ടാക്കിയില്ല.

പ്രകൃതിയുടെ വികൃതിക്ക് മുൻപിൽ മാത്രമേ കേരളവും അവിടുത്തെ ജനതയും അൽപ്പമെങ്കിലും പകച്ചു നിന്നിട്ടുള്ളൂ എന്ന് ചരിത്രം അടയാളപ്പെടുത്തും. എന്നാൽ ആ മഹാ ദുരന്തങ്ങളെയും മാനവിക മൂല്യങ്ങളും സൗഹാർദ്ദവും കൊണ്ട് മറികടക്കാൻ കഴിഞ്ഞുവെന്നതാണ് കേരളത്തെ ഒരു പ്രതീക്ഷയുടെ തിരിനാളമായി കാണാൻ പലരെയും പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കേരളപ്പിറവിക്ക് ഇത്രയേറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്നതും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+