സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം നാളെ; വിദ്യാഭ്യാസമന്ത്രി മൂന്ന് മണിക്ക് പ്രഖ്യാപിക്കും, എങ്ങനെ അറിയാം?
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മെയ് 22 ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും വിദ്യാഭ്യാസമന്ത്രി തന്നെ നാളെ പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷാഫലം വന്ന് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പന്ത്രണ്ടാം ക്ലാസ് ഫലവും സർക്കാർ പുറത്തുവിടുന്നത്.
ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയാണ് നടന്നത്. വിഎച്ച്എസ്ഇ രണ്ടാം വർഷം റെഗുലർ പരീക്ഷ എഴുതിയത് 26,178 വിദ്യാർഥികളാണ്. അതിനാൽ തന്നെ ഏകദേശം അഞ്ച് ലക്ഷത്തോളം അടുത്ത് വിദ്യാർത്ഥികളാണ് നാളത്തെ ഫലം ഉറ്റുനോക്കുന്നത്.

ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയവും നടന്നു വരികയാണ്.
ആകെ 4,13,581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്‌റ്റർ ചെയ്‌തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. എസ്എസ്എൽസി പ്ലസ് ടു പരീക്ഷാഫലങ്ങൾ പോലെ തന്നെ സമയബന്ധിതമായി ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ഫലങ്ങളും പുറത്തുവിടാനാണ് സർക്കാർ ശ്രമം.
പ്ലസ് ടു ഫലം എങ്ങനെ അറിയാം?
ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെങ്കിലും അറിയാൻ വിദ്യാർത്ഥികൾ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. മൂന്നരയോടെ വിവിധ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാവും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇത്രയധികം വിദ്യാർത്ഥികൾ ഒരുമിച്ച് ഫലമറിയാൻ ശ്രമിക്കുമെന്നതിനാൽ ഒന്നിലധികം വെബ്‌സൈറ്റുകളിൽ പ്ലസ് ടു പരീക്ഷാ ഫലം ലഭ്യമാവും.
1. www.results.hse.kerala.gov.in
2. www.prd.kerala.gov.in
3. results.digilocker.gov.in
4. www.results.kite.kerala.gov.in
ഈ ഔദ്യോഗിക വെബ്‌സൈറ്റുകൾ കൂടാതെ ചില മൊബൈൽ ആപ്പുകളിലും പ്ലസ് ടു ഫലം ലഭ്യമാവും. SAPHALAM 2025, iExaMS - Kerala, PRD Live എന്നീ ആപ്പുകളിൽ ഫലം അറിയാൻ സാധിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഡിഎച്ച്എസ്ഇ കേരള പ്ലസ് ടു ഫലം 2025 പരിശോധിക്കാൻ വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പറും ജനന തീയതിയും നൽകണം. 2025 ലെ പ്ലസ് ടു ഫലം എസ്എംഎസ് വഴിയും പരിശോധിക്കാം . കേരള പ്ലസ് ടു ഫലം 2025 ഡിജിലോക്കറിലും ഇക്കുറി റിലീസ് ചെയ്യും. അതിനാൽ തന്നെ ഫലമറിയാൻ വിദ്യാർത്ഥികൾക്ക് ഒരുപാട് വഴികളുണ്ട്.
അതേസമയം, കഴിഞ്ഞ വർഷത്തെ ഹയർസെക്കൻഡറി വിജയശതമാനം 78.69 ആണ്. 2023ൽ 82.95 ആയിരുന്ന സ്ഥാനത്താണ് ഈ ഇടിവുണ്ടായത്. വൊക്കേഷണൽ ഹയർസെക്കൻഡറി വിജയശതമാനം 71.42 ആയിരുന്നു. റെഗുലർ വിഭാഗത്തിൽ കഴിഞ്ഞ തവണ പരീക്ഷ എഴുതിയത് 3,74,755 വിദ്യാർത്ഥികളാണ്. ഇതിൽ 2,94,888 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരുന്നു.
കഴിഞ്ഞ വർഷം മെയ് ഒൻപതിന് ആയിരുന്നു ഫലം പ്രഖ്യാപിച്ചത്. എന്നാൽ ഇക്കുറി അത് പന്ത്രണ്ട് ദിവസത്തിലധികം വൈകിയാണ് വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ വർഷം പ്ലസ് ടുവിൽ 1200ൽ 1200 മാർക്കും സ്കോർ ചെയ്‌തത് 105 വിദ്യാർത്ഥികളായിരുന്നു. കൂടാതെ 100 ശതമാനം വിജയം നേടിയത് 63 സ്‌കൂളുകളും ഉണ്ടായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications