'പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയിൽ'; വിദ്യാർത്ഥികളെ അഭിനന്ദിച്ചുളള മുഖ്യമന്ത്രിയുടെ കുറിപ്പ് വൈറൽ
തിരുവനന്തപുരം : ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും അതിന്റെ മികച്ച ദൃഷ്ടാന്തമാണ് ഇത്തവണ പുറത്തു വന്ന പ്ലസ് ടു പരീക്ഷാ ഫലങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണത്തെ വിജയ ശതമാനം 83.87 ആയിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ കേരളം നേരിട്ടതായും ആ വെല്ലുവിളികളെ മറന്നുകൊണ്ടുള്ള ഉയർന്ന വിജയ ശതമാനം എന്നത് പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പരീക്ഷയിൽ യോഗ്യതരാകാതെ പോയ വിദ്യാർത്ഥികൾക്കും മുഖ്യമന്ത്രി പിന്തുണ നൽകി. ഇത്തരം വിദ്യാർത്ഥികൾ നിരാശരാകാതെ അടുത്ത പരീക്ഷയിൽ മുന്നേറാൻ ആവശ്യമായ പരിശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ; -
'കേരളത്തെ ഉയർന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാർത്തെടുക്കാൻ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം.

പരീക്ഷയെഴുതിയ മൂന്നരലക്ഷത്തോളം റഗുലർ വിദ്യാർത്ഥികളിൽ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. വിഎച്ച്എസ്‌സി വിഭാഗത്തിൽ 68.71 ആണ് വിജയശതമാനം. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ ഇക്കഴിഞ്ഞ അധ്യയനവർഷവും നമ്മുടെ മുന്നിലുണ്ടായിരുന്നു. അവയെ മറികടന്നുകൊണ്ടാണ് ഈ ഉയർന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്.

ഈ മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും ആശംസകൾ നേരുന്നു. യോഗ്യത നേടാൻ കഴിയാതെ വന്നവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ മുന്നേറാനാവശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു'...
സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ

അതേസമയം, ഇത്തവണ ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷ എഴുതിയത് ആകെ 4,32,436 വിദ്യാർഥികളാണ്. 2028 സ്‌കൂളിലായിരുന്നു പരീക്ഷ. ഇതിൽ 3,02,865 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടിയിട്ടുണ്ട്. 2021 - ൽ 87.94 ആയിരുന്നു വിജയ ശതമാനം. എന്നാൽ, ഇത് 83.87 ആയി കുറഞ്ഞു.

മാർച്ച് 30 നാണ് പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 3,61,091 പേർ റഗുലറായും 15,324 പേർ പ്രൈവറ്റായും 44,890 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്. ഇതിൽ, 2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളും ആണ്. അതേസമയം, ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നിരുന്നു. വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 29,711 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 18,166 ആൺകുട്ടികളും 11,545 പെൺകുട്ടികളുമാണ് വി എച്ച് എസ് ഇ പരീക്ഷ എഴുതിയത്.
Recommended Video

വി എച്ച് എസ് ഇയിൽ 23,251 പേർ ഉപരി പഠനത്തിന് യോഗ്യത നേടിയെന്നാണ് റിപ്പോർട്ടുകൾ. 29711 വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. ഇതിൽ 23251 വിദ്യാർഥികളാണ് ഉപരിപഠനത്തിന് വേണ്ടി അർഹരായത്. വിജയ ശതമാനം 78.26 ആണ്.അതേസമയം, പരീക്ഷയിൽ യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ ജൂലൈ 25 നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചിട്ടുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications