പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 83.87 , കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു. 83.87 ആണ് ഇത്തവണത്തെ വിജയ ശതമാനം. എസ് എസ് എല്‍ സിക്ക് സമാനമായി പ്ലസ്ടുവിലും ഇത്തവണ വിജയ ശതമാനം കുറവാണ്. 87.94 ആയിരുന്ന കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കുളില്‍ 81.72 ശതമാനവും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം.
ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോഴിക്കോടാണ്. 87.79 ശതമാനമാണ് ജില്ലയിലെ വിജയം. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. ഇതില്‍ 3 എണ്ണം സർക്കാർ വിദ്യാലയങ്ങളാണ്. സയൻസ് - 86.14%, ഹുമാനിറ്റീസ് - 76.65 %, കൊമേഴ്സ് - 85.69 % എന്നിങ്ങനെയാണ് വിജയം ശതമാനം. സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയിഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയിഡഡ് സ്കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 136 ആയിരുന്നു. കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്.

ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്നും മന്ത്രി വ്യക്തമാക്കി. ആകെ 4,22,890 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാർക്ക് ഒഴിവാക്കിയിരുന്നു.
പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച
സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 12 മണി മുതല്‍ വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈനായി ഫലം ലഭ്യമായി തുടങ്ങും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന് മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷയും നടന്നു. ആദ്യമായിട്ടായിരുന്നു എഴുത്ത് പരീക്ഷയ്ക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടന്നത്.
ഹയർസെക്കന്‍ഡറിയില്‍ 4,22,890 പേരും വിഎച്ച്എസ്ഇയില്‍ 29,711 പേരുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,19,545 പേർ ആണ്‍കുട്ടികളും 2,12,891 പെണ്‍കുട്ടികളുമാണ്. 2005 കേന്ദ്രങ്ങളിലയിട്ടായിരുന്നു ഇത്തവണ പരീക്ഷ നടന്നത്.
പരീക്ഷ ഫലം ലഭ്യമാവുന്നു വെബ്‌സൈറ്റ് ലിങ്കുകള്‍
www.results.kerala.gov.in, www.examresults.kerala.gov.in,
www.dhsekerala.gov.in, www.keralaresults.nic.in,
www.prd.kerala.gov.in, www.results.kite.kerala.gov.in
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെയും വേഗത്തിലറിയാം. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പി.ആര്‍.ഡി ലൈവ്' ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.












Click it and Unblock the Notifications