Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഹയര്‍ സെക്കന്‍ണ്ടറിയില്‍ 87.94 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറിയില്‍ പരീക്ഷ എഴുതിയ 87.94 ശതമാനം കുട്ടികളും തുടര്‍ പഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. സയന്‍സിലാണ് ഏറ്റവും കൂടുതല്‍ വിജയം. പരീക്ഷ എഴുതിയ 90.52 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. ഹ്യുമാനിറ്റീസ് 80.34, കൊമേഴ്സ് 89.13, കലാമണ്ഡ‍ലം 89.33 എന്നിങ്ങനെയാണ് വിജയ ശതമാനം.

എയ്ഡഡ് സ്കൂളില്‍ പരീക്ഷയെഴുതിയ 90.37 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചപ്പോള്‍ സര്‍ക്കാര്‍ സ്കൂളില്‍ 85.02 ശതമാനം പേരും വിജയിച്ചു. അൺ എയ്ഡഡ് സ്കൂളിൽ 87.67 ശതമാനമാണ് വിജയം.സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഏറ്റവും ഉയര്‍ന്ന വിജയശതമാനം എറണാകുളം ജില്ലയിലാണ്. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. 48383 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാന്‍ സാധിച്ചത്. വടക്കന്‍ ജില്ലകളില്‍ 20 ശതമാനവും തെക്കന്‍ ജില്ലകളില്‍ 10 ശതമാനവും പ്ലസ് വണ്‍ സീറ്റ് കൂട്ടുമെന്നും മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
    Breaking; പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു
     school-

    നാല് മണിയോടെ വെബ്‌സൈറ്റുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കും. കൊവിഡിന്‍റെ രണ്ടാം വ്യാപനം രൂക്ഷമായിരിക്കെയായിരുന്നു എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തത്. പത്താംക്ലാസിലേതിന് സമാനമായി തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പ്ലസ്ടു പരീക്ഷയ്ക്കും ഉണ്ടായിരുന്നത്.

    ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍;
    www.keralaresults.nic.in
    www.dhsekerala.gov.in
    www.prd.kerala.gov.in
    www.results.kite.kerala.gov.in

    ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

    ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+