കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലേഖയെ തെറിപ്പിച്ചു, പകരം മുഹമ്മദ് യാസിന്‍! പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി!

കേരള പോലീസില്‍ വീണ്ടും അഴിച്ചു പണി. ശ്രീലേഖയെ ഇന്‍റലിജന്‍സ് മേധാവി സ്ഥാനത്തു നിന്ന് നീക്കി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥന പോലീസില്‍ വീണ്ടും അഴിച്ചു പണി. ഇന്റലിജന്‍സ് മേധാവിയായിരുന്ന ആര്‍ ശ്രീലേഖയെ മാറ്റി. മുഹമ്മദ് യാസിനാണ് പുതിയ ഇന്റലിജന്‍സ് മേധാവി. എഡിജിപി രാജേഷ് ദിവാന്‍ ഉത്തരമേഖല മേധാവിയാകും. ശ്രീലേഖയെ ജയില്‍ എഡിജിപിയാക്കി.

പോലീസിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അഴിച്ചുപണി എന്നാണ് സൂചനകള്‍. ചുരുങ്ങിയ മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീലേഖ ഇന്റലിജന്‍സ് മേധാവിയായത്. എന്നാല്‍ അനധികൃത സ്വത്ത് കേസില്‍ ത്വരിതാന്വേഷണം നേരിടുന്നത് സ്ഥാന ചലനത്തിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നു.

Sreelekha

മാത്രമല്ല ശ്രീലേഖയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് നേരത്തെ തന്നെ അതൃപ്തി ഉണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം മുന്‍കൂട്ടി മനസിലാക്കി സര്‍ക്കാരിന് വിവരം നല്‍കാന്‍ ഇന്റലിജന്‍സിന് കഴിയാത്തതും ശ്രീലേഖയുടെ സ്ഥാന ചലനത്തിന് കാരണമായി പറയുന്നുണ്ട്.

ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ എഡിജിപിയാക്കി നിയമിച്ചു. നിതിന്‍ അഗര്‍വാളാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. എഡിജിപി പദ്മകുമാര്‍ പോലീസ് അക്കാദമി ഡയറക്ടറാകും. എസ്. ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവരെ ക്രൈംബ്രാഞ്ച് ഐജിമാരാക്കി. അടുത്തിടെ ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച പി വിജയനാണ് പുതിയ എറണാകുളം ഐജി.

ഇത് മൂന്നാം തവണയാണ് പോലീസ് തലപ്പത്ത് അഴിച്ചു പണി നടക്കുന്നത്. പോലീസ് തലപ്പത്ത് അഴിച്ചു പണി ഉണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

English summary
reshuffling in police department. top officers re shuffled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X