'ഉമിനീരിൽ നിന്ന് ഉപയോഗിച്ച ലഹരി കണ്ടെത്തും'; ആൽകോ സ്കാൻ വാനുമായി കേരള പോലീസിന്റെ പുത്തൻ' പൂട്ട്'
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായകുന്ന അപകടങ്ങൾ തടയുന്നതിന് ആൽകോ സ്കാൻ വാനുമായി കേരള പോലീസ്. പോലീസിന്റെ വാഹന പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും.
പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകുമെന്ന് പോലീസ് പറഞ്ഞു. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്.

വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു. 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. റോട്ടറി ഇന്റർനാഷനൽ ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച റോപ്പ് പദ്ധതിയിലൂടെയാണ് സ്‌കാൻ വാൻ പോലീസിന് കൈമാറുന്നത്.

വാഹനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചെവ്വാഴ്ച മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
പോലീസ് മേധാവി അനില്‍ കാന്ത് ,വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം , റോട്ടറി ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങുകളും അപകടങ്ങളും സംസ്ഥാനതത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പുത്തൻ നടപടി.

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയും കർശന നടപടി ആവശ്യപ്പെട്ടിരുന്നു. ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിനുള്ളിൽ നിന്ന് ചെയ്യണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. പോലീസും മോട്ടോർ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. ലഹരി ഉപയോഗിച്ചവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ഗുരുതര ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയാണ് ഇത്തരം നടപടികളെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി പിടിയിൽ ആയ സ്വകാര്യ ബസ് ഡ്രൈവർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമർശം. അമിത വേഗതയിൽ ഓടുന്ന ബസിന്റെ പരിശോധനയിൽ ആണ് മയക്കുമരുന്നുമായി ഷൈൻ എന്ന ഡ്രൈവർ പിടിയിൽ ആയത്.
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications