Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനമർദ്ദം 'ദന' ചുഴലിക്കാറ്റാവും; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന് മുന്നറിയിപ്പ്. വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

കേരളത്തിലെ മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുകൾ നിലവിലുള്ളത്. ഒക്ടോബർ 25 വെള്ളിയാഴ്‌ച വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

rainalertoct22news

മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. കാലവർഷം പിൻവാങ്ങിയെങ്കിലും കേരളത്തിൽ തുലാവർഷം പൂർവാധികം ശക്തിയോടെ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മഴ സാഹചര്യങ്ങളിൽ കാര്യമായ കുറവ് വരാതെ നിൽക്കുന്നത് എന്നാണ് വിലയിരുത്തൽ.

അതേസമയം, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി കഴിഞ്ഞ ദിവസം ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്നും നാളെയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. 'ദന' എന്ന പേരിലാണ് സീസണിലെ ആദ്യ ചുഴലിക്കാറ്റിനെ അറിയപ്പെടുന്നത്.

ഗൾഫ് രാജ്യമായ ഖത്തറാണ് 'ദന' ചുഴലിക്കാറ്റിന് ഈ പേര് നൽകിയത്. എന്നാൽ കേരളത്തിൽ ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ദന ചുഴലിക്കാറ്റ് വ്യാഴാഴ്‌ചയോടെ ഒഡിഷ-ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. ഈ തീരങ്ങളിൽ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൂടാതെ മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായും ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. തമിഴ്‌നാടിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ കേരളത്തിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ മഴ ശമിക്കാൻ ഇടയില്ല.

നിലവിൽ വടക്കൻ ജില്ലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയിൽ കുറവുണ്ട്. കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴയ്ക്ക് ശമനമായിട്ടുണ്ട്. എങ്കിലും പൂർണമായി തെളിഞ്ഞ കാലാവസ്ഥയാണെന്ന് പറയാൻ കഴിയില്ല. വൈകുന്നേരങ്ങളിൽ നേരിയ മഴ പെയ്യുന്ന സാഹചര്യവും നിലവിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+