Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ ശക്തമായി തിരിച്ചുവരുന്നു; സംസ്ഥാനത്ത് 3 ജില്ലകളിൽ റെഡ് അലർട്ട്, തെക്കൻ-മധ്യ കേരളത്തിൽ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ 204.4 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴപെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മഴ സാഹചര്യം മുന്നിൽ കണ്ട് മധ്യ, തെക്കൻ കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഒഴികെ മറ്റെല്ലായിടത്തും വിവിധ മുന്നറിയിപ്പുകൾ നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്.

rainalertdec12

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴികെ ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതുൾപ്പെടെ കേരളത്തിലെ മഴ സാഹചര്യം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം.

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാവുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്.

അതേസമയം, അതീവ ജാഗ്രതയാണ് വിവിധ ഇടങ്ങളിൽ നൽകിയിരിക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിക്കാണ് സാധ്യത കൽപ്പിക്കുന്നത്. അതിനാൽ തന്നെ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഒക്കെ ഉണ്ടായേക്കും. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത ഉള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണം.

ഈ ഡിസംബറിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയും മറ്റും കാലാവസ്ഥയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി തണുത്ത കാലാവസ്ഥയുള്ള ഈ കാലയളവിൽ ഉണ്ടാവാറുള്ളതെങ്കിലും ഇത്തവണ പക്ഷേ ഇതൊക്കെ മാറിമറിഞ്ഞു. പകൽ സമയത്തെ ഉയർന്ന താപനിലയാണ് ഏറ്റവും വലിയ വെല്ലുവിളി. മഴ തുടരുന്നതാണ് ഈ സ്ഥിതി കാരണമെന്ന് വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+