കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
തിരുവനന്തപുരം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലയിലും അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയുണ്ടാവുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

രാവിലെ മുതല്‍ തന്നെ പലയിടങ്ങളിലും രാവിലെ മുതല്‍ നല്ല മഴ ലഭിക്കുന്നുണ്ട്. അതേസമയം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്നലെ തന്നെ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. അടുത്ത മൂന്ന് ദിവസങ്ങളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം
22 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നാണ് പ്രവചനം. മണിക്കൂറില്‍ നാല്‍പ്പത് മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും നേരത്തെ കാലാവസ്ഥാ വകുപ്പ് പറഞ്ഞിരുന്നു.












Click it and Unblock the Notifications