മഴ കനക്കുന്നു: കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രത നിര്‍ദ്ദേശം
ദുബായ് : കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ യു എ ഇ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി യു എ ഇ എംബസി. കനത്ത മഴയും വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചല്‍ സാധ്യതയുള്ളതിനാലും യു എ ഇ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി ട്വിറ്ററില്‍ അറിയിച്ചു . ആഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു.
ഇന്ത്യന്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും എന്തെങ്കിലും അത്യാവശ്യ സാഹചര്യമുണ്ടെങ്കില്‍ 0097180024 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും എംബസി അറിയിച്ചു. കൂടാതെ യു എ ഇ എംബസിയെ വിവരം അറിയിക്കണമെന്നും താവാജുദി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ( ആഗസ്റ്റ് രണ്ട്) മുതല്‍ ആഗസ്റ്റ് നാലുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ഓഗസ്റ്റ് നാലു വരെ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടില്ലെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിലുണ്ട് .
ഈ ദിവസങ്ങളില്‍ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. കേരളതീരത്ത് 3.0 - 3.3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലക്ക് സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ
ആഗസ്റ്റ് നാലുവരെ കേരള-ലക്ഷദ്വീപ് തീരങ്ങളിലും ഇന്ന് മുതല്‍ ആഗസ്റ്റ് ആറുവരെ കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഇന്നും നാളെയും തെക്ക് കിഴക്കന്‍ മധ്യ കിഴക്കന്‍ അറബിക്കടല്‍, ആന്ധ്രാ പ്രദേശ് തീരം, മധ്യ - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ആഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ മധ്യ കിഴക്കന്‍ അറബിക്കടല്‍, ആന്ധ്രാ പ്രദേശ് തീരം, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ആഗസ്റ്റ് മൂന്ന്, ആറ് തീയതികളില്‍ കന്യാകുമാരി തീരം , ഗള്‍ഫ് ഓഫ് മാന്നാര്‍ , തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു .
ഈ സാഹചര്യത്തില്‍ കേരള - ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു .












Click it and Unblock the Notifications