Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Rain Live Updates: തിങ്കളാഴ്ച 2 ജില്ലകളിൽ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Jul 21, 2024, 7:06 pm IST

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
Jul 21, 2024, 6:39 pm IST

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
Jul 21, 2024, 4:04 pm IST

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Jul 21, 2024, 4:00 pm IST

മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഏകോപനമില്ലെന്ന് ലോറി ഡ്രൈവര്‍ മനാഫ്. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത് എന്ന് മനാഫ് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു
Jul 21, 2024, 3:14 pm IST

24 ന് കണ്ണൂരും കാസര്‍കോടും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
Jul 21, 2024, 2:53 pm IST

ഷിരൂരിലെ രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തി
Jul 21, 2024, 1:53 pm IST

തൃശൂര്‍ ജില്ലയില്‍ വിവിധ ക്യാംപുകളിലായി 311 പേര്‍. ഏഴ് താലൂക്കിലായി തുറന്നത് 14 ക്യാംപുകള്‍
Jul 21, 2024, 1:20 pm IST

കണ്ണൂര്‍ വേങ്ങാട് വട്ടിപ്രത്ത് മണ്ണിടിച്ചില്‍. പ്രദേശത്തെ കരിങ്കല്‍ ക്വാറി തകര്‍ന്നാണ് അപകടം. രണ്ട് വീടുകള്‍ തകര്‍ന്നു. ആളപായമില്ലെന്നാണ് വിവരം.
Jul 21, 2024, 12:36 pm IST

കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതി ലൈന്‍ പൊട്ടിയതിനാല്‍ വൈദ്യുതി ബന്ധം തകരാറിലായി.
Jul 21, 2024, 12:05 pm IST

വയനാട്ടില്‍ 45 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 421 കുടുംബങ്ങളില്‍ നിന്നായി 1403 പേര്‍ ക്യാംപുകളില്‍
Jul 21, 2024, 11:17 am IST

ഷിരൂരില്‍ അര്‍ജുന് വേണ്ടി നടത്തുന്ന തിരച്ചില്‍
Jul 21, 2024, 10:56 am IST

കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Jul 21, 2024, 10:25 am IST

അടുത്ത രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. 24 ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Jul 21, 2024, 10:08 am IST

ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ വീണ്ടും പ്രദേശത്ത് കനത്ത മഴ. രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അനുകൂല കാലാവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കനത്ത മഴ തുടരുകയാണ്.
Jul 21, 2024, 9:21 am IST

കനത്ത മഴയെത്തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി. റാസല്‍ഖൈമ, മസ്‌കത്ത്, ദോഹ, ബഹറൈന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.
Jul 21, 2024, 8:50 am IST

ഷിരൂര്‍ രക്ഷാപ്രവര്‍ത്തനം നിര്‍ണായകഘട്ടത്തിലേക്ക്. സിഗ്നല്‍ ലഭിച്ച ഭാഗത്ത് പരിശോധന നടത്തുന്നു
Jul 21, 2024, 8:09 am IST

കേരള തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
Jul 21, 2024, 7:50 am IST

സംസ്ഥാനത്ത് മഴ ഇന്ന് മുതല്‍ ദുര്‍ബലമാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Jul 20, 2024, 10:43 pm IST

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ദുര്‍ബലമാകും
Jul 20, 2024, 7:47 pm IST

പ്രത്യേക ജാഗ്രത ആവശ്യം

തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യം. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി അറിയിപ്പ്
Jul 20, 2024, 6:44 pm IST

കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു. പൂനെ ലാബിൽ നിന്നുളള പരിശോധനാഫലം പോസിറ്റീവ്.
Jul 20, 2024, 6:26 pm IST

പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചു.പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമെ അന്തിമ സ്ഥിരീകരണമാകൂവെന്ന് ആരോഗ്യമന്ത്രി
Jul 20, 2024, 6:22 pm IST

കോഴിക്കോട് ചികിത്സയിലുള്ള 14കാരന് നിപയെന്ന് സംസ്ഥാനം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജിലാബിൽ പരിശോധിച്ച ഫലമാണ് പുറത്തുവന്നത്
Jul 20, 2024, 5:34 pm IST

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്
Jul 20, 2024, 4:29 pm IST

ചിറ്റൂർ പുഴയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി

പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി. ഫയർഫോഴ്‌സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Jul 20, 2024, 3:24 pm IST

പാലക്കാട് ചിറ്റൂർ പുഴയുടെ നടുവിൽ കുട്ടികൾ കുടുങ്ങി

പാലക്കാട് ചിറ്റൂർ പുഴയുടെ നടുവിൽ മൂന്ന് കുട്ടികൾ കുടുങ്ങി. ഒരാളെ രക്ഷപ്പെടുത്തി, രണ്ട് പേർ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നു, അഗ്നിശമനാ സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടികളെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
Jul 20, 2024, 2:32 pm IST

നിപ ബാധയെന്ന സംശയം; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ചികിത്സയിൽ കഴിയുന്ന പതിനാലു വയസുകാരന്റെ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു
Jul 20, 2024, 2:17 pm IST

അർജുന്റെ ലോറി കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നു

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നേരത്തെ റഡാർ പരിശോധനയിൽ സിഗ്നലുകൾ കണ്ടെത്തിയെങ്കിലും അത് ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇതോടെ റഡാർ പരിശോധന ഇപ്പോഴും തുടരുകയാണ്.
Jul 20, 2024, 1:29 pm IST

പാലക്കാട് വടക്കഞ്ചേരിയിൽ ശക്തമായ കാറ്റ്

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ശക്തമായ കാറ്റ്. കനത്ത കാറ്റിനെ തുടർന്ന് പന്തലംപാടം സ്‌കൂളിലെ ഓടുകൾ പറന്നുവീണു. ഷീറ്റ് മേഞ്ഞ മേൽക്കൂരയും തകർന്നു. അവധി ദിനമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Jul 20, 2024, 12:37 pm IST

അർജുന്റെ ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി. റഡാർ പരിശോധനയിലാണ് ലോറിയുടെ സ്ഥാനം കണ്ടെത്തിയത്. ഇതോടെ ഈ മേഖല കേന്ദ്രീകരിച്ച തിരച്ചിൽ ശക്തമാക്കുകയാണ് രക്ഷാപ്രവർത്തകർ.
READ MORE

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ റെഡ് അലർട്ട് ഉൾപ്പെടെയുള്ള മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട്.

കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 2.0 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+