മഴ മുന്നറിയിപ്പില്‍ മാറ്റം; 13 ജില്ലകളില്‍ മഴ ശക്തമാകും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു. കേരളത്തിലെ 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അതിതീവ്ര മഴയായിരുന്നു ലഭിച്ചത്.
കഴിഞ്ഞ ദിവസം തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ജയ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് ദുരന്തമുണ്ടായത്. വീട് പൂര്‍ണമായും ഒലിച്ച് പോയിരുന്നു. തറഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴ പെയ്ത പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് പോലുമുണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

എന്നാല്‍ പത്തനംതിട്ടയിലെ വാഴക്കുന്നക്ക് പുലര്‍ച്ചെ ലഭിച്ചത് 139 മി.മീ മഴയും കുന്നന്തനാത്ത് 124 മി.മീ മഴയും റാന്നിയില്‍ 104 മി.മീ മഴയുമാണ്. എന്നാല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ വൈകീട്ട് പുറത്തിറക്കിയ മഴ മുന്നറിയിപ്പില്‍ ഇന്നലെ പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്.

പക്ഷെ അര്‍ധരാത്രി മുതല്‍ പത്തനംതിട്ടയ്ക്ക് ഉണ്ടായിരുന്നത് ഗ്രീന്‍ അലര്‍ട്ടാണ്. മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നാണ് പത്തനംതിട്ട ജില്ല കലക്ടറും പറയുന്നത്. രാത്രി 10 മണിക്കും, പുലര്‍ച്ചെ 1 മണിക്കും പുറത്തിറക്കിയ മുന്നറിയറിപ്പുകളിലും സംസ്ഥാനത്ത് എവിടെയും ശക്തമായ മഴ പ്രവച്ചിരുന്നില്ല.

നേരിയ മഴയ്ക്കും മിതമായ മഴയും മാത്രമാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്. കുത്തനെയുള്ള മലമ്പ്രദേശങ്ങളില്‍ ഇത്തരം സൂക്ഷമായ മഴ പ്രവിചിക്കുക ദുഷ്‌കരമാണെന്നാണ് ഐ എം ഡിയും ദുരന്ത നിവാരണ അതോറിറ്റിയും ചൂണ്ടിക്കാട്ടുന്നത്.
ക്യൂട്ട് ചിരി... ഹോട്ട് ലുക്ക്... ഗ്ലാമറസ് ലുക്കില്‍ മഡോണയുടെ വൈറല്‍ ഫോട്ടോഷൂട്ട്












Click it and Unblock the Notifications