നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; ജാഗ്രതയില്‍ വടക്കന്‍ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മവ മുന്നറിയിപ്പ്, മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്. വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത. മഴ അടുത്ത അതാനും മണിക്കൂറില്‍ വടക്കന്‍ കേരളത്തില്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മഴ വരും ദിവസങ്ങളിലും ശക്തമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ്് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായി മഴ പെയ്യും. നിലവില്‍ വടക്കന്‍ കേരളത്തിലെ കാലാവസ്ഥ സാഹചര്യം അതായത് മഴയ്ക്ക് ഉള്ള സാഹചര്യം നാളെ രാവിലെ അല്ലങ്കില്‍ ഉച്ച വരെ ഉണ്ടായേക്കും.
അത് വരെ എങ്കിലും വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ജാഗ്രത പാലിക്കുക അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുക ഉരുള്‍പൊട്ടലിനും മണ്ണിടിനും പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും സാധ്യത ഉണ്ടായേക്കും. പാലക്കാട് തൃശൂര്‍ മുതല്‍ മധ്യ തെക്കന്‍ കേരളം തിരുവനന്തപുരം വരെ ഉള്ള ജില്ലകളില്‍ ചില ഇടങ്ങളില്‍ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ അവധി.
നാളെയും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഓഗസ്റ്റ് രണ്ട് വരെ രണ്ടര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠനം ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം എട്ട് ജില്ലകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ മുതല്‍ അങ്കണവാടി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എല്ലാ ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് ജില്ലയില്‍ മാറ്റമുണ്ടാവില്ല.
അതേസമയം വയനാട്ടിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂരില്‍ മുന്‍ നിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications