Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിര്‍ത്താതെ പെയ്ത് മഴ, ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി; വ്യാപക നാശനഷ്ടങ്ങള്‍

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ആലുവയില്‍ കനത്ത മഴയില്‍ ശിവക്ഷേത്രം മുങ്ങിയിരിക്കുകയാണ്. ആലുവ മണപ്പുറവും വെള്ളത്തിനടിയിലായി. മണപ്പുറം നടപ്പാലത്തിന്റെ പടിക്കെട്ടുകളും വെള്ളത്തിനടിയിലാണ്. ആലുവ മണപ്പുറത്ത് പെരിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് ഇവിടെ വെള്ളം കയറിയത്.

വൃഷ്ടിപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. കോട്ടയത്ത് രണ്ട് ദിവസമായി കനത്ത കാറ്റും മഴയും തുടരുകയാണ്. കനത്ത കാറ്റില്‍ മരം കടപുഴകി വീണ് 50 വീടുകള്‍ തകര്‍ന്നു. അഞ്ച് കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വാഹനങ്ങളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.

കോഴിക്കോട് കനത്ത മഴയില്‍ എട്ട് വീടുകള്‍ക്ക് ഭാഗികമായ നഷ്ടമുണ്ടായിട്ടുണ്ട്. വീടിന്റെ ഭിത്തി അടക്കം തകര്‍ന്നിട്ടുണ്ട്. വ്യാപക കൃഷിനാശവും കോഴിക്കോട് ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടുണ്ട്. ഇടുക്കിയിലെ കുമാര മംഗല പഞ്ചായത്ത് മേഖലയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാല്, അഞ്ച് വാര്‍ഡുകളിലും നാഗപ്പുഴയിലും ശക്തമായ കൊടുങ്കാറ്റിലാണ് പരക്കെ നാശനഷ്ടമുണ്ടായത്.

kerala-rain

നിരവധി വീടുകള്‍ക്ക് മുകളിലേക്കാണ് മരം വീണിരിക്കുന്നത്. ഗതാഗതവും മരം വീണ് തടസ്സപ്പെട്ടിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ അടക്കം പലയിടത്തും കടപുഴകിയിരിക്കുകയാണ്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് വീശിയത്. ഒരു മിനുട്ടില്‍ താഴെ മാത്രമാണ് ശക്തമായ കൊടുങ്കാറ്റ ആഞ്ഞുവീശിയത്.

കുമാരമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മരങ്ങള്‍ വന്‍ തോതില്‍ കടപുഴകി. മരം വീണ് വീട്ടിലെ വാട്ടര്‍ ടാങ്ക് പൊട്ടിപ്പോയി. മേല്‍ക്കൂരയില്‍ ഓടുള്ള ഭാഗം തകര്‍ന്നു. കുടുംബാംഗങ്ങള്‍ ഭാഗ്യം കൊണ്ടാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വില്ലേജ് ഓഫീസര്‍ ഫസലുദ്ദീന്റെ വീടിന്റെ മേല്‍ക്കൂരയും റബ്ബര്‍ മരം വീണ് തകര്‍ന്നു.

ആലപ്പുഴ ജില്ലയില്‍ 31 വീടുകള്‍ ഭാഗമായി തകര്‍ന്നു. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് ദമ്പതികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ മഴയെ തുടര്‍ന്ന് വഴിയോരത്ത് നില്‍ക്കുമ്പോഴാണ് മരക്കൊമ്പ് വീണത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതില്‍ ഉവൈസിന്റെ നില ഗുരുതരമാണ്. കോട്ടയം-കുമരകം-ചേര്‍ത്തല പാതയില്‍ ബണ്ട് റോഡില്‍ ഓടിക്കൊണ്ടിരുന്ന രണ്ട് കാറുകള്‍ക്ക് മുകളിലേക്ക് മരം വീണു. ആളപായമൊന്നുമില്ല.

ഇടുക്കി ജില്ലയില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികലുമായി പോവുകയായിരുന്നു ബസിന് മുകളിലേക്ക് കടപുഴകി വീണ മരത്തിന്റെ ചില്ലകള്‍ പതിച്ചു. കുട്ടികള്‍ പരുക്കില്ലാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

കനത്ത മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതോടൊപ്പം ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ വ്യാപകമായി മഴയും ഇടിമിന്നലും ഇതേ തുടര്‍ന്നുണ്ടാവും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+