Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച് 'മിദ്ഹിലി' ചുഴലിക്കാറ്റ്; കേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ "മിദ്‌ഹിലി" ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.

ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോടെയോ ചുഴലിക്കാറ്റ് വടക്ക്-കിഴക്ക് ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.

rain

നിലവിൽ ഒഡീഷ തീരത്തുനിന്ന് കിഴക്കു ദിശയിൽ 190 കിലോമീറ്റർ അകലെയും ബംഗാളിന്റെ തെക്ക്, തെക്ക്-കിഴക്ക് ദിശയിൽ 200 കിലോമീറ്റർ അകലെയും ബംഗ്ലദേശിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ 220 കിലോമീറ്റർ അകലെയുമായാണ് ഇതിന്റെ സ്ഥാനം.

അതേസമയം, ബംഗാൾ ഉൾകടലിൽ ശ്രീലങ്ക-തമിഴ്‌നാട് തീരത്തിന് സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്.

ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ കേരളത്തിൽ അടുത്ത 3 ദിവസം ഇടി മിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+