ചക്രവാതചുഴി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ പാതയില്‍ നിന്ന് തെക്കോട്ടുമാറി സ്ഥിതി ചെയ്യുന്നുണ്ട്. കര്‍ണാടകയ്ക്ക് ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു ചക്രവാത ചുഴയും നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതിന്റെ സ്വാധീനത്താല്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത.
മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി മുതല്‍ വടക്കന്‍ കേരളം വരെ ഒരു ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും അടുത്ത 5 ദിവസം വ്യാപകമായ മഴക്കും സാധ്യത.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 മണിയോടെയാണ് ഈ അറിയിപ്പ് നല്‍കിയിട്ടുള്ളത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 07 മുതല്‍ സെപ്റ്റംബര്‍ 09 വരെയും, കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 07 മുതല്‍ സെപ്റ്റംബര്‍ 10 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ 07 മുതല്‍ സെപ്റ്റംബര്‍ 09 വരെയും, കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 07 മുതല്‍ സെപ്റ്റംബര്‍ 10 വരെയും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഉറക്കം വരാന്‍ പാല്‍ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ
പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍
07-09-2022 മുതല്‍ 08-09-2022 വരെ: കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്ക് തമിഴ്നാട് തീരം, മധ്യ തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കൂടാതെ മധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
09-09-2022 മുതല്‍ 11-09-2022 വരെ: തമിഴ്നാട് തീരത്തും, തെക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
09-09-2022 : മധ്യ കിഴക്കന്‍ അറബിക്കടലിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ ആന്ധ്രാ തീരത്തും, മധ്യ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
10-09-2022 : കര്‍ണാടക തീരത്തും അതിനോട്ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.കൂടാതെ ആന്ധ്രാ തീരത്തും, മധ്യ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
11-09-2022 : ആന്ധ്രാ തീരത്തും, മധ്യ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.












Click it and Unblock the Notifications