India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ: ആന്ധ്ര തീരത്തിന് പുറമേ മധ്യ കര്‍ണാടകക്ക് മുകളിലും ചക്രവാതചുഴി; ആഗസ്റ്റ് 9 വരെ മഴ സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനമുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മഴ ഭീഷണി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. കൂടാതെ മധ്യ കര്‍ണാടകക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

യുദ്ധക്കപ്പല്‍, ജെറ്റുകള്‍, പാതി ദൂരം പിന്നിട്ട് ചൈനീസ് സൈന്യം, റേഡിയോ സിഗ്നലുകള്‍ അയച്ച് തായ്‌വാന്‍യുദ്ധക്കപ്പല്‍, ജെറ്റുകള്‍, പാതി ദൂരം പിന്നിട്ട് ചൈനീസ് സൈന്യം, റേഡിയോ സിഗ്നലുകള്‍ അയച്ച് തായ്‌വാന്‍

ഓഗസ്റ്റ് 7 തീയതിയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍
കേരളത്തില്‍ ആഗസ്റ്റ് 5 മുതല്‍ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അതേസമയം, ഇന്ന് രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.0 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ഇന്ത്യ @75: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 6 വസ്തുതകള്‍ഇന്ത്യ @75: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 6 വസ്തുതകള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

എന്റെമ്മോ...ഇത് എന്തൊരു ലുക്ക്, നൈല നിങ്ങള്‍ പണ്ടേ പൊളിയാണ്, വൈറല്‍ ചിത്രങ്ങള്‍

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും (ആഗസ്റ്റ് അഞ്ച്) ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വടക്കന്‍ കര്‍ണാടക തീരങ്ങളില്‍ നാളെ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് മുതല്‍ ആഗസ്റ്റ് ഒമ്പത് വരെ മധ്യ കിഴക്കന്‍ അറബിക്കടലിലും ആഗസ്റ്റ് ഒമ്പതിന് വടക്ക് കിഴക്കന്‍ അറബിക്കടലിലും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്ന് മുതല്‍ ആഗസ്റ്റ് ഒമ്പത് വരെ ഗള്‍ഫ് ഓഫ് മാന്നാറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും (ആഗസ്റ്റ് അഞ്ച്), ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലും കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും ആഗസ്റ്റ് എട്ട് , ഒമ്പത് തീയതികളിലും മുന്നറിയിപ്പുള്ള മറ്റ് സ്ഥലങ്ങളില്‍ ഈ ദിവസങ്ങളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുത്.

cmsvideo
  മണിക്കൂറുകൾ മലവെള്ളത്തോട് പൊരുതിയ കൊമ്പൻ കരകയറി | *Weather
  English summary
  Kerala Rain Update:Cyclone over central Karnataka besides Andhra coast, Chance of rain till August 9
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X