പെരുമഴ കുറയുന്നു, റെഡ് അലര്‍ട്ട് പിൻവലിച്ചു; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു.അതിതീവ്ര മഴ കുറയുന്ന സാഹചര്യത്തിലാണ് നടപടി. പതിനൊന്നു ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം കസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ച മുതല്‍ ഗണ്യമായി മഴ കുറയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പരക്കെ മഴ പെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട അതിശക്തമായ മഴ സംസ്ഥാനത്ത് കുറഞ്ഞ് വരികയാണ്.പെരുമഴ കെടുതിയില്‍ ഇതുവരെ 14 പേരാണ് മരിച്ചത്. അതേസമയം മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. തീരദേശത്തും ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരുകയാണ്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

166 ദുരിതാശ്വാസ ക്യാമ്പുകളിലായി 4639 പേരെയാണ് സംസ്ഥാനത്ത് ഇതുവരെ മാറ്റി പാര്‍പ്പിച്ചത്. തൃശൂരിലാണ് ഏറ്റവും കൂടുതല്‍പേരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവന്നത്. 36 ക്യാമ്പുകളിലായി 1299 പേരാണ് ഉള്ളത്. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേരും പത്തനംതിട്ടയിൽ 33 ക്യാംപുകളിലായി 621 പേരും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 162 പേരും കോട്ടയത്ത് 30 ക്യാംപുകളിലായി 672 പേരും കഴിയുന്നുണ്ട്.

ഇടുക്കിയിൽ ഏഴു ദുരിതാശ്വാസ ക്യാംപുകൾ തുറന്നത്. 118 പേരെ ക്യാംപുകളിലേക്കു മാറ്റി. എറണാകുളത്ത് 18 ക്യാംപുകളിലായി 685 പേരെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് മൂന്നു ക്യാംപുകളിലായി 58 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 77 പേരെയും കോഴിക്കോട് എട്ടു ക്യാംപുകളിലായി 343 പേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ തുറന്ന 13 ദുരിതാശ്വാസ ക്യാംപുകളിൽ 516 പേരെ പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ രണ്ടു ക്യാംപുകളിലായി 47 പേരെയും മാറ്റി.

ആറ് ജലസംഭരണികളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പൊന്‍മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള ഡാമുകളിലാണ് റെഡ് അലര്‍ട്ടുള്ളത്. പെരിങ്ങല്‍കുത്തില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 2375.53 അടിയിലേക്ക് ഉയര്‍ന്നതിനാല്‍ ഇടുക്കിയില്‍ ബ്്ളൂ അലര്‍ട്ട് നല്‍കി. നാളെ തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഒാറഢ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും മിതമായ മഴ തുടരുന്നുണ്ട്. കിഴക്കൻ മേഖലയിൽ പ്രശ്നങ്ങളില്ല. കിഴക്കൻ വെള്ളം വന്നു തുടങ്ങിയതോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം. കുമരകം റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. ആലപ്പുഴ ചങ്ങനാശേരി (എസി) റോഡിൽ പാറയ്ക്കൽ കലുങ്ക് ഭാഗത്ത് വെള്ളം കയറി. വാഹനങ്ങൾ കടന്നു പോകുന്നു. ചെങ്ങളം, കുമ്മനം ഭാഗത്തും വെള്ളം കയറുന്നുണ്ട്. മൂവാറ്റുപുഴയാർ നിറഞ്ഞതോടെ വൈക്കം പ്രദേശത്തെ പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുന്നി ജില്ലയിൽ നിലവിൽ 30 ക്യാമ്പുകളാണ് ഉള്ളത്.

അതേസമയം വലിയ നാശനഷ്ടമുണ്ടായ കണ്ണൂരിൽ അതീവ ജാഗ്രത തുടരുന്നുണ്ട്. മലയോരമേഖലയിൽ ഇന്നലെ രാത്രിയും ഇടവിട്ട് കനത്ത മഴയുണ്ടായി എന്ന് പ്രദേശവാസികൾ പറയുന്നു. ഇരിട്ടി, പേരാവൂർ, കൊട്ടിയൂർ, കേളകം, കണ്ണിച്ചാർ, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്.. മന്ത്രി എംവി ഗോവിന്ദനാണ് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ജില്ലയിലെ കണ്ണിച്ചാർ പഞ്ചായത്തിലാണ് കനത്ത മഴയിൽ ഏറ്റവും നാശമുണ്ടായത്. ഇവിടെ മൂന്നിടത്ത് ഉരുൾപൊട്ടി വ്യാപകനാശമുണ്ടായി. നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ചുരം റോഡിൽ നിന്നും അഞ്ച് കിലോമീറ്റർ മുകളിൽ 24-ാം മൈൽ എന്ന സ്ഥലത്തിൽ ഉരുൾപൊട്ടലിൽ കനത്ത നാശമുണ്ടായി. ഇവിടെ മൂന്നിടത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. രണ്ട് വീടുകൾ പൂർണമായി തകർന്നു. ഉരുൾപൊട്ടലിൻ്റെ ശബ്ദം കേട്ട് ആളുകൾ ഇറങ്ങിയോടിയതിനാൽ മാത്രമാണ് അവിടെ ആൾനാശം ഒഴിവായത്. കണ്ണവം വനഭാഗത്തും കാര്യമായ നാശം ഉണ്ടായി.
നാടൻ സുന്ദരി എന്ന് പറഞ്ഞാൽ അനു സിതാര തന്നെ; എന്തൊരു ഭംഗിയെന്ന് ആരാധകർ... ചിത്രങ്ങൾ
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications