കേരളത്തിൽ കനത്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം !
തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യത. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇനി വരുന്ന അഞ്ച് ദിവസവും കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് ആയിരിക്കും.
മലയോര മേഖലകളിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, വിവിധ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് പ്രദേശ വാസികൾ ജാഗ്രത പുലർത്തണം എന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

എന്നാൽ , ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ നദിയിലെ ജലനിരപ്പും ഉയരുകയാണ് . അതിനാൽ തന്നെ , കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . വടക്കൻ കേരളത്തിലെ ചന്ദ്രഗിരി (കാസർഗോഡ്) , ചാലിയാർ (മലപ്പുറം) , ഇരുവഞ്ഞിപ്പുഴ (കോഴിക്കോട്) , പുല്ലൻതോട് (പാലക്കാട്) , പയസ്വിനി (കാസർഗോഡ്) , ചാലക്കുടി (തൃശൂർ) , ഷിറിയ (കാസർഗോഡ്) , പെരിയാർ (എറണാകുളം) , കണ്ണാടിപ്പുഴ (പാലക്കാട്) , കുറ്റ്യാടി (കോഴിക്കോട്) , കോതമംഗലം (എറണാകുളം) എന്നിവടങ്ങളിലെ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ് നൽകുന്നു .
അതുപോലെ തന്നെ , തെക്കൻ കേരളത്തിലെ നെയ്യാർ (തിരുവനന്തപുരം) നദിയിലെ ജലനിരപ്പും ഉയരുന്നതായി കേന്ദ്ര ജലകമ്മീഷൻ വ്യക്തമാക്കുന്നത്. ഇവയ്ക്ക് സമീപം താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം നൽകുന്നത്. അതേസമയം, ചില പ്രത്യേക പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളുടെയും കോഴിക്കോട് ജില്ലയിലെ കുറ്റിയാടി അണക്കെട്ടിന്റെയും പരിസരങ്ങളിലും ആണ് റെഡ് അലേർട്ട്.
മീങ്കര , മംഗലം ഡാമുകൾക്കും പരിസരങ്ങളിൽ ബ്ലൂ അലേർട്ടാണ്. എന്നാൽ, തൃശൂരിലെ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ പരിസരങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും കനത്ത മഴ ലഭിക്കുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയും പ്രവർത്തനം സജ്ജമാക്കിയിട്ടുണ്ട്.
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍
സേനയുടെ സംഘങ്ങളെ വയനാട്, കോഴിക്കോട്, ഇടുക്കി എന്നീ വിവിധ ജില്ലകളിലായി സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, സിവിൽ ഡിഫൻസ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications