Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് ആറ് ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് മഴ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി ഇന്ന് മുതൽ തെക്കൻ-മധ്യ കേരളത്തിലായിരിക്കും മഴ കൂടുതൽ ശക്തിയാർജിക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകൾ കൂടുതൽ ശക്തമാവുന്നത്.

അടുത്ത മൂന്ന് ദിവസത്തേക്ക്, അതായത് ഈ മാസം 11ആം തീയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ്‌ പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്.

rainalertoct08news

കൂടാതെ ആറോളം ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നൽകിയിരിക്കുന്നത്. ഇതിന് പുറമേ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇടിമിന്നലിനും സാധ്യത കൽപിക്കപ്പെടുന്നുണ്ട്.

ഇന്നലെ കോഴിക്കോട് ജില്ലയിലെ ഉൾപ്പെടെ മലബാർ മേഖലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇടിമിന്നലിന്റെ അകമ്പടിയോടെ എത്തിയ മഴ അതിശക്തമായ രീതിയിലാണ് പെയ്‌തത്‌. ഇന്നും പുലർച്ചെയും മൂടിക്കെട്ടിയ കാലാവസ്ഥയാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ ഉള്ളത്, അതിനിടയിലാണ് മഴ കൂടുതൽ കനക്കുമെന്ന പ്രവചനം കൂടി എത്തുന്നത്.

നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഒരിടത്ത് തീവ്ര മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടാണ് നാളെ നൽകിയിരിക്കുന്നത്. കൂടാതെ ഏഴിടത്ത് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ട്.

അതേസമയം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ലക്ഷദ്വീപ് വരെ തെക്കന്‍ കേരളം, തെക്കന്‍ തമിഴ്‌നാട് വഴി ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ചക്രവാതച്ചുഴി ലക്ഷദ്വീപിന്‌ മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമായി തന്നെ തുടരുന്നത്. ഒക്ടോബര്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+