Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു: വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടി, 8 ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകളും, ഇടുക്കി, ആലപ്പുഴ തുടങ്ങിയ 7 ജില്ലകളിൽ ഇന്നും റെഡ് അലർട്ട് ആണ്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം തീക്കോയിയിൽ രാത്രി ഉരുൾ പൊട്ടി.കണ്ണൂരിൽ മലയോരത്ത് കനത്ത മഴയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി രണ്ടുപേരെ കാണാതായി. . പേരാവൂർ മേലെ വെള്ളറ എസ് ടി കോളനിയിൽ വീട് തകർന്ന് ഒരാളെയും നെടുമ്പ്രഞ്ചാലിൽ ഒരു കുട്ടിയെയുമാണ് കാണാതായത്. കൊളക്കാട് കുരിശുമലയിലും നെടുംപൊയിൽ 24-ാം മൈൽ, പൂളക്കുറ്റി തുടിയാട് എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. നെല്ലാനിക്കൽ പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞൊഴുകകയാണ്.

dd

മഴക്കെടുതി നേരിടുന്നതിന് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം രാത്രിയോടെ ഈരാറ്റുപേട്ടയിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ചെന്നൈയിൽ നിന്നാണ് സംഘം എത്തുക. കുറ്റിപ്പാറ ഗവൺമെന്റ് എച്ച്.എസ്.എസിൽ ക്യാമ്പ് ചെയ്യും. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്ക് അവധി അനുവദിക്കില്ല. ക്യാമ്പുകൾ സജ്ജമാക്കാനും ദുരിതസാധ്യത മേഖലയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും നടപടിയായി. ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി.

ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍

മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടേയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ,പത്തനംതിട്ട , കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി. എംജി, കാലടി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. അതേസമയം കൊല്ലത്തും തിരുവനന്തപുരത്തും പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും നടത്തുന്നുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയാറെടുപ്പുകളും ആവശ്യമാണെന്നു മുഖ്യമന്ത്രി ഇന്നലെ വൈകീട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+