Get Updates
Get notified of breaking news, exclusive insights, and must-see stories!

ശക്തമായ മഴ തുടരും: മുഴുവന്‍ ജില്ലകളിലും യെല്ലോ അലർട്ട്, 2 ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം ഇന്നും ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. ഉച്ചയോടെ മഴ ശക്തമാവാനും പുലർച്ച വരെ അത് തുടരാനും സാധ്യതയുണ്ട്. മലയോര മേഖലകളിലുള്‍പ്പടെ കനത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്.

തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ

തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മർദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. ഇതിന്റെ സഞ്ചാര ഗതിയനുസരിച്ച് വടക്കന്‍ കേരളത്തിലും മഴ ശക്തമാവും. മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (31/08/2022 ബുധനാഴ്ച) കളക്ട‍ര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

പൂ.. പോല്‍ അഴകി... സാരിയില്‍ അതിമനോഹരം; തകർത്താടി സ്വന്തം കനിഹ, ചിത്രങ്ങള്‍ വൈറല്‍

ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും

ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 31) ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ മല്‍സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ മണിക്കൂറില്‍ 40 മുതല്‍ 45 വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഓഗസ്റ്റ് 30തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍

ഓഗസ്റ്റ് 30തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. മാലിദ്വീപ് തീരങ്ങളില്‍ 40 മുതല്‍ 45 വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ മാലിദ്വീപ് തീരങ്ങള്‍ അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ അറബിക്കടല്‍, തെക്കു-പടിഞ്ഞാറന്‍ അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍, തെക്കന്‍ കന്യാകുമാരി

തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍, തെക്കന്‍ കന്യാകുമാരി തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ തീരം, തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. സെപ്റ്റംബര്‍ രണ്ടിന് മാലിദ്വീപ് തീരങ്ങള്‍ അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കു-പടിഞ്ഞാറന്‍ അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മണിക്കൂറില്‍ 40 മുതല്‍ 45 വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍, തെക്കന്‍ കന്യാകുമാരി തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ തീരം, തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+