കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കാലം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പിൽ മാറ്റം; പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. നിലവിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റം വരുത്തി. വരുന്ന മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് ഇപ്പോൾ നൽകുന്ന പ്രവചനം.

ഈ സാഹചര്യം കണക്കിലെടുത്താണ് മഴ മുന്നറിയിപ്പ് പുതുക്കിയത്. 14 ജില്ലകളിൽ 11 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക തീരം മുതൽ തെക്കൻ മഹാരാഷ്ട്ര‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം.

kerala

ഇതിനൊപ്പം കാല വർഷക്കാറ്റുകൾ ശക്തിപ്രാപിക്കുന്നതും നിലവിലെ മഴയ്ക്ക് കാരണം ആകുന്നു. കാലാവസ്ഥ വ്യതിയാനവും ശക്തമായ കാറ്റിന് സാധ്യതയുള്ളതും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകളുടെ ഭാഗമായി മത്സബന്ധന വിലക്ക് ഏർപ്പെടുത്തി. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 4 വരെ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

അതേസമയം , കർണാടക തീരങ്ങളിൽ ജൂലൈ രണ്ടു വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് മത്സ്യബന്ധനത്തിന് കടലിൽ പോകാൻ പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

കേരള ലക്ഷദ്വീപ് തീരത്ത് ജൂലൈ നാലുവരെ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. എന്നാൽ, കർണാടക തീരത്ത് ജൂലൈ രണ്ടു വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശി അടിക്കും. ഇവിടങ്ങളിൽ മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം, ജനങ്ങൾ സ്വീകരിക്കേണ്ട പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ :-

ജൂലൈ ഒന്നു വരെ കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ ഇവയോട് ചേർന്നുള്ള തെക്ക് - പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ഇവിടെ കാറ്റ് വീശിയേക്കാം. എന്നാൽ, ചില അവസരങ്ങളിൽ ഇത് 60 കിലോമീറ്റർ വരെ വേഗതയിലും വീശാൻ സാധ്യതയുണ്ട്.

'ഉയരെ സിനിമയിൽ പാർവതി സഹിച്ചതിലും എത്രയോ അധികം ഞാൻ സഹിച്ചു';ഡോ ഷാഹിനയുടേത് പൊളളിയ ജീവിതം'ഉയരെ സിനിമയിൽ പാർവതി സഹിച്ചതിലും എത്രയോ അധികം ഞാൻ സഹിച്ചു';ഡോ ഷാഹിനയുടേത് പൊളളിയ ജീവിതം

ജൂലൈ രണ്ടുവരെ മധ്യ കിഴക്കൻ അറബിക്കടൽ കടൽ തെക്ക് പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിലും കാറ്റ് സാധ്യതയുണ്ട് . മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തിയോടെ തന്നെ ഈ പ്രദേശങ്ങളിലും കാറ്റ് വീശും. എന്നാലിത് ചില കാലയളവിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും.

ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ

ചൂണ്ടിക്കാണിച്ച രണ്ടു പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുള്ള തീയതികൾ വരെ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
kerala rain updates: Meteorological Department's Change their rain warnings; new rain updations are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X