മഴ തുടരും: എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, ഇടുക്കി ഡാം ഇന്ന് തുറക്കും, ബാണാസുരയിലും റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ശക്തമായ ജാഗ്രത തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മേഖലകളില്‍ പൊതുവെ ഇന്നലെ രാത്രിയില്‍ തന്നെ ശക്തമായ മഴയുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ശക്തിപ്പെടാനാണ് സാധ്യത.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരേയും ന്യുന മർദ്ദ പാത്തി ( off shore - trough ) രൂപപ്പെട്ടിരിക്കുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതോടൊപ്പം മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിക്കുന്നു. ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ആഗസ്റ്റ് 6 മുതൽ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.

കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. ഇന്നലെ റെഡ് അലർട്ട് പുറപ്പെടുവിച്ച് വയനാട് ജില്ലയിലെ ബാണാസുര സാഗർ അണക്കെട്ടും ഇന്ന് തുറക്കാന്‍ സാധ്യതയുണ്ട്. ഇടുക്കി ഡാം തുറക്കുന്നതിന്‍റെ ഭാഗമായി എറണാകുളത്തും മുൻകരുതലുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി.
ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
ഇടുക്കി ജില്ലയില്‍ പൊതു അവധി ദിവസം ജീവനക്കാര്‍ ആസ്ഥാനം വിട്ടു പോകരുതെന്ന് കളക്ടർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാലും ഇടുക്കി ഡാം റെഡ് അലെര്‍ട്ട് ലെവല്‍ എത്തുകയും ചെയ്തിരിക്കുകയാണ്. കൂടാതെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കൂടുതല്‍ ജലം ഘട്ടം ഘട്ടമായി സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടത് കണക്കിലെടുത്ത് പൊതു അവധി ദിവസങ്ങളായ ആഗസ്റ്റ് 07, 09 തീയതികളില്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളിലെയും, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ലായെന്നാണ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ ഉത്തരവ്.
സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍
ക്യാമ്പുകളുടെ ചുമതലയുളള ജീവനക്കാര്‍, വില്ലേജ് ആഫീസര്‍മാര്‍, ഓഫീസ് മേധാവിമാര്‍, താലൂക്ക് വില്ലേജ് തല ചാര്‍ജ്ജ് ഓഫീസര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണം. എല്ലാ ഓഫീസുകളും അടിയന്തര ആവശ്യങ്ങള്‍ക്ക് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കണം. അടിയന്തര ഘട്ടങ്ങളില്‍ അവരവരുടെ റവന്യൂ അധികാര വകുപ്പുകളിലെ ജീവനക്കാരെ വിന്യസിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍/ തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications