മൺസൂൺ പാതി തെക്കോട്ട് മാറി,ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കും; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൺസൂൺ പാത്തി തെക്കോട്ടു മാറി സ്ഥിതി ചെയുകയാണെന്നും ഇതിന്റെ ഫലമായി അടുത്ത 4-5 ദിവസം തലസ്ഥിതി മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ - ഒഡിഷ തീരത്തിനു അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.

മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം സ്പിൽവേ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. സെപ്റ്റംബർ എട്ടിന് 10 സെന്റീമീറ്റർ വീതം ഷട്ടറുകൾ തുറന്നിരുന്നു. മഴ കനത്തതോടെ ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു. രണ്ടു ഗേറ്റുകൾ 50 സെ.മീ വീതം ആരംഭത്തിൽ തുറന്ന്, പിന്നീട് ഉയർത്തി 125 സെ.മി വരെയാക്കി 75 ഘനമീറ്റർ മുതൽ 125 ഘനമീറ്റർ വരെ വെള്ളമാണ് സെക്കന്റിൽ ഒഴുക്കിവിടുന്നത്.

അതേസമയം തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഇനി രണ്ട് പേരെ കണ്ടെത്താനുണ്ട്. മുസ്തഫ, സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. വിഴിഞ്ഞം അടിമലത്തുറ തീരത്തുനിന്ന് ഇന്നലെ ഉസ്മാൻ എന്നയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സമദിൻറേതാണെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ബന്ധുക്കൾ അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കഴാഴ്ചയായിരുന്നു 23 പേരുമായ പോയ മത്സ്യ ബന്ധ ബോട്ട് അപകടത്തിൽ പെട്ടത്.
ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

മറ്റ് അറിയിപ്പുകൾ
12-09-2022 വരെ ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.
11-09-2022: ആന്ധ്രാ തീരം അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.












Click it and Unblock the Notifications