കേരളത്തിന് കൊവിഡ് കണക്കുകളില്‍ ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് വെറും 32 കേസുകള്‍
തിരുവനന്തപുരം: കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ കേരളത്തിന് തിങ്കളാഴ്ച്ച ആശ്വാസ ദിനം. പുതിയ 32 കൊവിഡ് കേസുകള്‍ മാത്രമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം ആക്ടീവ് കേസുകള്‍ 3096 ആയി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം രാജ്യത്താകെ മൂന്ന് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ കേസുകള്‍ കുറഞ്ഞപ്പോള്‍, കര്‍ണാടകയില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണ്.92 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
തമിഴ്നാട്ടില്‍ പുതിയ വേരിയന്റായ ജെഎന്‍.1 സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേര്‍ക്കാണ് പുതിയ വേരിയന്റ് പ്രകാരം പോസിറ്റീവായതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതേസമയം നവംബറില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് വന്നിരിക്കുന്നതെന്നും, നാല് പേരും രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂര്‍, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂര്‍, എന്നിവിടങ്ങളിലാണ് ജെന്‍.1 കണ്ടെത്തിയത്. ഇവരില്‍ രണ്ടുപേരായിരുന്നു ആശുപത്രിയില്‍ ചികിത്സ തേടിയത്.

ആകെ 56 പേരുടെ സാമ്പിളാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെന്നും ആരോഗ്യ അറിയിച്ചു. അതേസമയം കര്‍ണാടകയില്‍ 34 ജെഎന്‍.1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഇരുപതും ബെംഗളൂരു നഗരത്തിലാണ്. മഹാരാഷ്ട്രയില്‍ 28 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്. ചെയ്തത്. തെലങ്കാനയില്‍ പുതിയ പത്ത് കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ മൊത്തം 63 ജെഎന്‍.1 കേസുകളാണ് ഞായറാഴ്ച്ച വരെ റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിലാണ് ഏറ്റവും കൂടുതല്‍ പുതിയ വേരിയന്റ് കേസുകള്‍ ഉള്ളത്. 34 കേസുകള്‍ ഗോവയില്‍ നിന്നുള്ളതാണ്. കേരളത്തില്‍ ആറ് പേര്‍ക്കാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ആറും, കര്‍ണാടകയില്‍ എട്ടും, തെലങ്കാനയില്‍ രണ്ട് പേര്‍ക്കും ജെഎന്‍.1 സ്ഥിരീകരിച്ചു.
അതേസമയം രാജ്യത്താകെ 628 പുതിയ കേസുകളാണ് ഒറ്റദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്ടീവ് കേസുകള്‍ 4054 ആയി ഉയര്‍ന്നിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം അധികമായി വാക്സിന് ഡോസുകള്‍ ആവശ്യമില്ലെന്നും, ആശങ്കപ്പെടാനില്ലെന്നും ജെനോമിക്സ് കണ്‍സോര്‍ഷ്യം ചീഫ് ഡോ എന്‍കെ അറോറ പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ ഇന്ന് ക്യാബിനറ്റ് സബ് കമ്മിറ്റി ചേരുന്നുണ്ട്. ഇതില്‍ ടെക്നിക്കല്‍ അഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ എടുക്കണോ എന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.
മഹാരാഷ്ട്രയില്‍ കാര്‍ഷിക മന്ത്രി ധനഞ്ചയ മുണ്ടെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അജിത് പവാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നാല് കൊവിഡ് രോഗികളാണ് ആശുപത്രിയിലുള്ളതെന്ന് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ജെനോം സീക്വന്‍സിംഗിന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications