ചിന്നക്കട - ഇടമണ്‍ പാത നാലുവരിയാക്കും.. ഭൂമിയേറ്റെടുക്കാന്‍ കേരളം, ഫണ്ട് കേന്ദ്രം തരും

ദേശീയപാത 744-ലെ കൊല്ലം ചിന്നക്കട - ഇടമണ്‍ പാതയുടെ സമഗ്ര വികസനം ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം വിളിച്ചുചേര്‍ക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ചിന്നക്കട - ഇടമണ്‍ പാതയില്‍ ഒരു സമഗ്ര വികസന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാലിനും പവാറും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കും? ഡീലിമിറ്റേഷന്‍-വനിതാ സംവരണ ബില്‍ പാസാക്കാന്‍ കേന്ദ്രം
സ്റ്റാലിനും പവാറും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കും? ഡീലിമിറ്റേഷന്‍-വനിതാ സംവരണ ബില്‍ പാസാക്കാന്‍ കേന്ദ്രം

എന്നാല്‍, ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും പാത സമഗ്രമായി വീതികൂട്ടേണ്ടത് അനിവാര്യമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 'കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ഈ പാത നാലുവരിപ്പാതയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെങ്കിലും, ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാല്‍ പദ്ധതി നിലവില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാല്‍, ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.

Kerala Road

പദ്ധതിയുടെ അടിയന്തര പ്രാധാന്യം എം പി, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കടമ്പാട്ടുകോണം - ഇടമണ്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ പ്രവര്‍ത്തനസജ്ജമാകുന്നതോടെ നിലവിലുള്ള ചിന്നക്കട - ഇടമണ്‍ പാത ദേശീയപാത ശൃംഖലയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഗ്രീന്‍ഫീല്‍ഡ് പാത നിലവിലുള്ള പാതയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ്.

ഈ രാശിക്കാരുടെ തലവര തെളിയാന്‍ പോകുന്നു.. ഉച്ചിയിലുദിച്ചത് ഗജകേസരി രാജയോഗം!
ഈ രാശിക്കാരുടെ തലവര തെളിയാന്‍ പോകുന്നു.. ഉച്ചിയിലുദിച്ചത് ഗജകേസരി രാജയോഗം!

അതിനാല്‍ അതൊരു ഫലപ്രദമായ ബദല്‍ മാര്‍ഗമാകില്ല. മാത്രമല്ല, നിലവിലുള്ള ചിന്നക്കട - ഇടമണ്‍ റോഡിലെ കനത്ത ഗതാഗതത്തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കില്ല. ഈ സാഹചര്യത്തില്‍, നിലവിലുള്ള പാത ദേശീയപാത പദവി നഷ്ടപ്പെടുന്നതിന് മുന്‍പായി, ലഭ്യമായ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പരമാവധി വീതികൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രി, പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനായി ഉന്നതതല യോഗം വിളിച്ചുചേര്‍ക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട് എന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നേരത്തെ ചിന്നക്കട കുണ്ടറ കൊട്ടാരക്കര ഇടമണ്‍ ദേശീയപാത 4 വരിപ്പാതയായി വികസിപ്പിക്കുന്നതിനുളള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ പരമാവധി വീതിയില്‍ റോഡ് വികസിപ്പിക്കുന്നതു പരിശോധിക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

സ്വര്‍ണ പണയ വായ്പ പ്രതിസന്ധിയില്‍; വായ്പാ തിരിച്ചടവ് കര്‍ശനമാക്കും... പുതിയ വായ്പ കിട്ടിയേക്കില്ല
സ്വര്‍ണ പണയ വായ്പ പ്രതിസന്ധിയില്‍; വായ്പാ തിരിച്ചടവ് കര്‍ശനമാക്കും... പുതിയ വായ്പ കിട്ടിയേക്കില്ല

ഈ ദേശീയപാത വീതി കൂട്ടി വികസിപ്പിക്കുന്നതിനുളള പദ്ധതിക്കു ദേശീയപാത അതോറിറ്റി ഒരിക്കല്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതാണ്. എന്നാല്‍ വീതി കൂട്ടാനാവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയാണു ചെയ്തത്. കുണ്ടറ, കൊട്ടാരക്കര തുടങ്ങി നഗര സമാനമായി വികസിച്ച പ്രദേശങ്ങളില്‍ കൂടിയുള്ള പാത പരമാവധി വീതിയില്‍ വികസിപ്പിക്കണം എന്നാണ് ആവശ്യം.

റോഡിന്റെ രണ്ടു വശവുമുള്ള പ്രദേശങ്ങള്‍ ജനസാന്ദ്രമാണ്. വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഭൂപ്രദേശത്തോടു കൂടിയാണു ചിന്നക്കട ഇടമണ്‍ ദേശീയപാത കടന്നു പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma