Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവിന് ഉള്‍ക്കൊള്ളാനായില്ല, സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി; തുറന്ന് പറഞ്ഞ് ഡോ വിഭ

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ എംബിബിഎസ് ഡോക്ടര്‍ എന്ന നേട്ടം പാലക്കാട് സ്വദേശിയായ വിഭ ഉഷ രാധാകൃഷ്ണന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആ നേട്ടത്തിലേക്ക് എത്താനുള്ള തന്റെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് വിഭ. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഭയുടെ തുറന്നുപറച്ചില്‍. ഈ ഒരു നേട്ടത്തില്‍ വലിയ സന്തോഷമുണ്ട്.

ചെറുപ്പം മുതലുള്ള ഒരു ആഗ്രഹമായിരുന്നു പെണ്‍കുട്ടിയായി ജീവിക്കണമെന്നത്. പക്ഷേ ചെറുപ്പം മുതല്‍ ആഗ്രഹങ്ങളെല്ലാം അടക്കിപ്പിടിച്ചാണ് കഴിഞ്ഞിരുന്നത്. ഞാനൊരു ആണ്‍കുട്ടിയാണെന്ന ചിന്തയായിരുന്നു ഇതിന് കാരണം. എന്നാല്‍ എത്ര കാലം ഇത് അടക്കിപ്പിടിക്കാന്‍ സാധിക്കും. ബുദ്ധിമുട്ടുകള്‍ ചെറുപ്പം മുതലുണ്ടായിരുന്നു. പക്ഷേ അത് എന്തുകൊണ്ടാണെന്ന് മാത്രം അറിയില്ലായിരുന്നുവെന്ന് വിഭ പറയുന്നു.

doctor-vibha-transgender

ചെറുപ്പത്തില്‍ ഈ പ്രശ്‌നങ്ങള്‍ വളര്‍ന്ന് വലുതാവുമ്പോള്‍ മാറുമെന്നായിരുന്നു കരുതിയത്. എന്നാല്‍ വളരുന്നതിന് അനുസരിച്ച് പ്രശ്‌നങ്ങള്‍ വലുതാവുകയാണ് ചെയ്തത്. പുരുഷനായി ജീവിക്കണം എന്നല്ല ഞാന്‍ ആഗ്രഹിച്ചിരുന്നത്. പെണ്‍കുട്ടിയായി ജനിച്ചിരുന്നെങ്കില്‍ എന്നായിരുന്നു ആഗ്രഹം. നാളെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പെണ്‍കുട്ടിയായിരുന്നെങ്കില്‍ എന്ന് ഭയങ്കരമായി ആഗ്രഹിക്കാറുണ്ടായിരുന്നു.

താനൊരു സ്ത്രീയാണെന്ന കാര്യം പുറത്താരും അറിയരുതെന്ന ചിന്ത എപ്പോഴുമുണ്ടായിരുന്നു. അതിനായി ഭയങ്കര അഗ്രസീവ് ക്യാരക്ടറൊക്കെ കാണിക്കുമായിരുന്നു. അപ്പോഴൊക്കെ മനസ്സില്‍ താന്‍ അത്തരത്തിലുള്ള വ്യക്തിയല്ലെന്ന ബോധ്യമുണ്ടായിരുന്നു. തന്റെ പെണ്‍സുഹൃത്തിനോട് സ്ത്രീകളെ പോലെ വസ്ത്രം ധരിക്കാന്‍ ഇഷ്ടമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. അന്ന് അതൊരു ക്യൂരിയോസിറ്റി മാത്രമായിട്ടാണ് അവള്‍ക്ക് തോന്നിയത്.

പക്ഷേ വൈകാതെ തന്നെ തന്റെ ആഗ്രഹം ഗൗരവമുള്ളതാണെന്ന് അവള്‍ തിരിച്ചറിഞ്ഞുവെന്ന് വിഭ പറയുന്നു. എനിക്ക് എന്നെ തന്നെ അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനെ പതിയെ തെറാപ്പിയെല്ലാം എടുത്താണ് മാറ്റിയെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ഞാന്‍ പഠിച്ചത്. അവിടെ ഇതൊരു വിഷയം അല്ലായിരുന്നു. ഇതൊരു രോഗമല്ല എന്ന് അവിടെ വെച്ചാണ് മനസ്സിലാക്കാന്‍ സാധിച്ചത്. കൂടെയുള്ളവര്‍ തുറന്ന മനസ്സുള്ളവരായത് കൊണ്ടാണ് പിടിച്ച് നില്‍ക്കാനായതെന്നും വിഭ പറഞ്ഞു.

കുടുംബത്തിന്റെ പിന്തുണ തനിക്ക് വലിയ രീതിയില്‍ ലഭിച്ചിരുന്നു. അതുകൊണ്ടാണ് മുന്നോട്ട് പോകാനായത്. ഇല്ലെങ്കില്‍ തെരുവിലേക്ക് പോകേണ്ടി വരുമായിരുന്നു. എന്നെ പോലുള്ളവര്‍ക്ക് കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ മുന്നോട്ട് പോകാനാവില്ലെന്നും വിഭ പറയുന്നു. അമ്മയോട് പറയുന്നത് പോലെയായിരുന്നില്ല, പിതാവിനോട് കാര്യങ്ങള്‍ പറയാന്‍ പേടിയായിരുന്നു. തനിക്ക് രണ്ട് ആണ്‍മക്കളാണ് എന്നൊക്കെ അഭിമാനത്തോടെ പറയുന്നയാളാണ് അദ്ദേഹം.

സമൂഹത്തിലെ കണ്‍സര്‍വേറ്റീവ് കാഴ്ച്ചപ്പാടായിരുന്നു അദ്ദേഹത്തിനും. അറിഞ്ഞപ്പോള്‍ അച്ഛന്‍ മോശമായിട്ടാണ് പ്രതികരിച്ചത്. പിന്നീട് അച്ഛന്‍ തന്നെ അറിയുന്ന സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് ഞാന്‍ തന്നെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. അദ്ദേഹം ക്ലാസെടുക്കേണ്ടി വന്നപ്പോഴാണ് കുറച്ചെങ്കിലും മനസ്സിലായത്. എന്നാലും പൂര്‍ണമായും അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാനായില്ല. പതിയെയാണ് എല്ല അദ്ദേഹം കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കിയത്. പിന്നീട് എന്റെ പേര് മാറ്റുന്നതില്‍ അടക്കം മുന്നില്‍ നിന്നത് പിതാവായിരുന്നുവെന്ന് വിഭ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+