കലയുടെ മാമാങ്കത്തിന് കൊടിയേറി; സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി, അഞ്ച് നാൾ നീളും
തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തലസ്ഥാന നഗരിയിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം നിർവഹിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷൻ വഹിച്ചു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങുകൾ നടന്നത്. രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്‌ടഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി. കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരവും വേദിയിൽ അരങ്ങേറി.
പതിനൊന്ന് മണിയോടെ മത്സരങ്ങൾക്ക് തുടക്കമായി. മന്ത്രിമാരായ ജിആര്‍ അനില്‍, കെ രാജന്‍, എകെ ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കളക്‌ടര്‍ അനുകുമാരി, മറ്റ് എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരും വർണാഭമായ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. വിളക്ക് തെളിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കലോത്സവം ഉദ്‌ഘാടനം ചെയ്‌തത്.

ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും കലാമേളയുടെ വേദികൾ കിടമത്സരങ്ങളുടെ കേന്ദ്രമായി മാറുന്നതിനെയും അദ്ദേഹം എടുത്തുപറഞ്ഞു. മനുഷ്യരാശിക്ക് നഷ്‌ടപ്പെടുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, മത്സരത്തിൽ വിജയമല്ല പങ്കെടുക്കലാണ് പ്രധാനപ്പെട്ട കാര്യമെന്ന് മത്സരാര്‍ഥികളോട് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മത്സരാര്‍ഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് 1500 രൂപയായി വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ജനുവരി 4 മുതൽ 8 വരെയാണ് തിരുവനന്തപുരത്ത് കലാമേള നടക്കുന്നത്. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഇത്തവണ പതിനയ്യായിരത്തോളം വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. 2016ന് ശേഷം തിരുവനന്തപുരം വീണ്ടും കലാമാമാങ്കത്തിന് വേദിയാകുന്നു എന്ന പ്രത്യേകത കൂടി ഈ വർഷത്തെ കലോത്സവത്തിനുണ്ട്.
ഇരുള നൃത്തം, മലയപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിങ്ങനെ കലോത്സവ ചരിത്രത്തിൽ ഇതാദ്യമായി അഞ്ച് തദ്ദേശീയ കലാരൂപങ്ങൾ കൂടി മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയ വർഷം കൂടിയാണിത്. മത്സരങ്ങൾ നടക്കുന്ന വേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയത്.
കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ കണ്ണൂർ ജില്ലയാണ് ജേതാക്കളായത്. കോഴിക്കോടായിരുന്നു രണ്ടണ്ണറപ്പുകളായത്. ഇത്തവണ വാശിയേറിയ പോരാട്ടം തന്നെ സ്വർണ കപ്പിനായി നടക്കുമെന്നാണ് കരുതുന്നത്. വർഷങ്ങൾ നീണ്ട കോഴിക്കോടിന്റെ ആധിപത്യം തകർത്ത കണ്ണൂർ ഇക്കുറി കിരീടം നിലനിർത്താൻ വരുമ്പോൾ തിരിച്ചുപിടിക്കാനായി കോഴിക്കോടും മുന്നിട്ടിറങ്ങും. പാലക്കാടും തൃശൂരും പിന്നാലെ തന്നെയുണ്ടാവും.












Click it and Unblock the Notifications