Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായി വിജയൻ നടത്തുന്നത് ആസൂത്രിത പ്രചാരണം, ദുരഭിമാനം വെടിയണം' ; കടുപ്പിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർ ലൈനിൽ മുഖ്യമന്ത്രി പദ്ധതിയിൽ വീണ്ടും വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പദ്ധതിയിൽ പിണറായി വിജയന്റേത് ആസൂത്രിത പ്രചാരണം എന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെ, താത്പര്യത്തോടെ കേൾക്കുകയെന്നത് പ്രധാനമന്ത്രിയുടെ രീതിയാണ് എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

1

സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം ഉണ്ടായത്. വിഷയത്തിൽ കെ. സുരേന്ദ്രൻ ഇന്നലെയും പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. സിൽവ‍ർ ലൈൻ പദ്ധതിയിൽ പ്രധാനമന്ത്രിയുടെ പിന്തുണ ഉണ്ടെന്ന് വ്യാജ പ്രചാരണമാണ് പിണറായി വിജയൻ നടത്തുന്നത് എന്നായിരുന്നു കെ.സുരേന്ദ്രൻ ആരോപിച്ചത്. പ്രധാനമന്ത്രിയുടെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിക്ക് ഒരേ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2

സിൽവർ ലൈൻ പദ്ധതിയിൽ താൻ റെയിൽവേ മന്ത്രിയോട് സംസാരിക്കാം എന്നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ മറുപടി. ജന പിന്തുണയുണ്ടെന്ന് വരുത്താനുള്ള പിആർ പരിപാടിയുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദർശനം എന്നും അദ്ദേഹം കുറ്റപ്പെടുത്തുകയായിരുന്നു. സിൽവ‍ർ ലൈൻ പദ്ധതിയിൽ കേന്ദ്രം ഒരു അനുമതിയും നൽകിയിട്ടില്ല. പെട്ടെന്ന് അനുമതി നൽകേണ്ട തരം പദ്ധതിയല്ല സിൽവർ ലൈൻ. ഇങ്ങനെ പോയി അനുമതി വാങ്ങാനാവില്ല. തിരുത്തിയ ഡിപിആ‍ർ ഇതുവരെ കേരളം കേന്ദ്രത്തിന് നൽകിയിട്ടില്ല. സിൽവ‍ർ ലൈൻ പദ്ധതിയിൽ അനുമതിയുടെ ഒരു ഘട്ടം പോലും ആയിട്ടുമില്ല - സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

3

എന്നാൽ, വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് എത്തിയിരുന്നു. സിൽവ‍ർ ലൈൻ പദ്ധതിക്കെതിരായ സമരത്തിൽ ജയിലിൽ പോകാൻ എല്ലാ യുഡിഎഫ് പ്രവ‍ർത്തകരും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. 64000 കോടിയുടെ കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയില്ല. പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രി പറഞ്ഞതെല്ലാം പഴയ കാര്യങ്ങളാണ്. പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ ജാമ്യമില്ല വകുപ്പ് വച്ചാണ് കേസ് എടുക്കുന്നത്.

4

എതിർശബ്ദമുയർന്നാൽ എല്ലാത്തിലും വർഗീയത ആരോപിക്കുകയാണ് സിപിഎം. ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് സി പി എമ്മിന് ഉത്തരമില്ല. സജി ചെറിയാന്റെ വീട് ഒഴിവാക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന ആരോപണത്തിന് കൃത്യമായ മറുപടി പറയാൻ പോലും മന്ത്രിക്ക് കഴിയുന്നില്ല. കെ റെയിൽ വിഷയത്തിൽ സർക്കാരും സംഘ പരിവാറും തമ്മിൽ ഒത്തുതീർപ്പിന് ഇടനിലക്കാരുണ്ടെന്നും ഇവർ ഒരാഴ്ചയായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സതീശൻ ആരോപിച്ചിരുന്നു.

4

അതേസമയം, കെ - റെയിൽ സമരവുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് കെ റെയിൽ വിരുദ്ധ സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറയുന്നത് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ്. ഭൂമിയേറ്റടുക്കലിന്റെ ഭാഗമായാണ് കല്ലിടൽ നടത്തിയത്. ജില്ലാ കളക്ടർമാർ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പഞ്ചായത്തുകൾ സർവ്വേ നടന്ന പ്രദേശത്തെ വീടുകൾക്ക് നമ്പർ ഇടുന്നില്ല. അലൈൻമെന്റിൽ ഉൾപ്പെടാത്ത സ്ഥലമാണെന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ട് വേണമെന്നാണ് പറയുന്നത്. സമരങ്ങളെ അപകർത്തിപ്പെടുത്താനാണ് തീവ്രവാദ പ്രചരണം മുഖ്യമന്ത്രി നടത്തുന്നത്. മുമ്പും മുഖ്യമന്ത്രി പല സമരങ്ങൾക്കെതിരെയും ഇതേ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും എസ്.രാജീവ് വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
    സംസ്ഥാനത്ത് K-Rail സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു | Oneindia Malayalam
    6

    അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയില്‍ ഒരുറപ്പും പ്രധാനമന്ത്രി മുന്‍പോട്ട് വയ്ക്കാത്തപ്പോള്‍ പദ്ധതി സങ്കീര്‍ണ്ണമാണെന്നും തിടുക്കം കാട്ടരുതെന്നും റയില്‍വേമന്ത്രരി രാജ്യസഭയില്‍ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+