കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ നിലപാടിൽ മാറ്റമില്ല, സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ല'; പ്രതികരിച്ച് കെ മുരളീധരൻ എംപി

Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന സിൽവർ ലൈൻ പദ്ധതിയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രതികരിച്ച് കെ മുരളീധരൻ എം പി. കെ റെയിൽ പദ്ധതി സംബന്ധിച്ചുളള മുൻ നിലപാടിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. പദ്ധതിയ്ക്ക് ഇതുവരെ കേന്ദ്രാനുമതിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

റെയിൽവെ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആയിരുന്നു സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ പ്രതികരിച്ച് കെ മുരളീധരൻ രംഗത്ത് വന്നത്. കേരളത്തിന്റെ ഈ പദ്ധതി കേന്ദ്രത്തിന്റെ അജണ്ടയിൽ പോലും ഇല്ലാത്ത ഒന്നായാണ് താൻ കരുതുന്നത്. കെ റെയിൽ പദ്ധതിയിൽ തന്റെ നിലപാടിൽ എന്താണ് എന്നത് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ വ്യക്തമാക്കി.

k

നിലവിൽ മുടങ്ങിക്കിടക്കുന്ന ട്രെയിനുകൾ വൈകാതെ തന്നെ പുനരാരംഭിക്കുമെന്നും ഇതിനായി കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചുവെന്നും കെ മുരളീധരൻ അറിയിച്ചു. ട്രെയിനുകൾ പുനരാരംഭിക്കുമ്പോൾ പഴയ സ്റ്റേഷനുകൾക്ക് അനുമതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞതായും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

സ്വപ്ന സുരേഷിന് ആരോഗ്യ പ്രശ്‌നങ്ങൾ; ഇന്ന് 5 മണിക്കൂർ ഇ ഡിയ്ക്ക് മുന്നിൽ; നാളെയും എത്താൻ നിർദ്ദേശം !സ്വപ്ന സുരേഷിന് ആരോഗ്യ പ്രശ്‌നങ്ങൾ; ഇന്ന് 5 മണിക്കൂർ ഇ ഡിയ്ക്ക് മുന്നിൽ; നാളെയും എത്താൻ നിർദ്ദേശം !

അതേസമയം, നേമം ടെർമിനലിന് സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ ചില അവ്യക്തതകൾ ഉളളതാണ്. ഈ അവ്യക്തതകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ തന്നെ മുന്നോട്ട് വരണമെന്നാണ് മുരളീധരൻ വ്യക്തമാക്കുന്നത്.

തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്‌നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

English summary
kerala silver line project: k muraleedharan opens up his opinion over this project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X