'കേരളമണ്ണ് വര്‍ഗീയവാദികളുടെത് അല്ല, സര്‍ക്കാര്‍ ജാഗ്രത പാലിക്കണം ' : പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികളുടേത് അല്ലെന്നും കൊലപാതക രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് കേരള മണ്ണ് വിട്ടുകൊടുക്കരുതെന്നും പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയ ശക്തികളുടെ കൈയ്യിലേക്ക് കേരളത്തെ കൊടുത്താല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് പാലക്കാട് ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പ്രതികരിച്ചു.
'ഇപ്പോള്‍ പാലക്കാട് ഉണ്ടായതും നേരത്തെ ആലപ്പുഴയില്‍ ഉണ്ടായതുമൊക്കെ വിരല്‍ ചൂണ്ടുന്ന വസ്തുതയാണ്. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകള്‍ക്ക് ചേര്‍ന്ന മണ്ണല്ല കേരളം. ഇതിനേക്കാള്‍ വൈകാരികമായ അന്തരീക്ഷം ഉണ്ടായപ്പോള്‍ പോലും ഇത്തരം രാഷ്ട്രീയം കളിക്കാന്‍ ഈ ശക്തികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ഇതുപോലുള്ളവര്‍ക്ക് കേരളത്തിന്റെ മണ്ണ് വിട്ടുകൊടുത്താല്‍ എന്തുണ്ടാകും എന്നതിന്റെ നല്ല ഉദാഹരണമാണിത്.'-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Recommended Video

വ്യത്യസ്ത സമുദായത്തിന്റെ വികാരം മുതലെടുക്കാന്‍ നടക്കുന്ന രാഷ്ട്രീയം ആണിത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടം നേടാനും ഈ കൂട്ടര്‍ ശ്രമിക്കുന്നു. ഇത്തരക്കാര്‍ക്ക് ഇവിടെ ഒരു പ്രസക്തി ഇല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിടെപോലും വോട്ട് കിട്ടാന്‍ വകയില്ലാത്തവരാണ് ഇവരെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സര്‍ക്കാര്‍ നല്ല ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. പൊലീസിന് ലഭിച്ച മുന്നറിയിപ്പുകള്‍ പൊലീസ് അവഗണിച്ചു. കൊലപാതകങ്ങള്‍ തടയാനാകുമായിരുന്നെങ്കിലും പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പരാജയമാണ് ഈ സംഭവങ്ങളോടെ പുറത്തുവരുന്നതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും. നേതൃത്വങ്ങള്‍ തീരുമാനിച്ചാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസവും ഷാഫി പറമ്പില്‍ പ്രതികരണം നടത്തിയിരുന്നു. ആര്‍എസ്എസും -എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണെന്നും വര്‍ഗ്ഗീയ കോമരങ്ങള്‍ ഒരു ജനതയുടെ സൈ്വര ജീവിതത്തെ വെല്ലുവിളിക്കുമ്പോള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത പൊലീസിന്റെ ദയനീയ പരാജയം കൂടി ചേര്‍ന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുകയാണ്. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറിയെന്നും ഷാഫി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണാരൂപം- 'നാടിന്റെ ശാപമായ ആര്‍ എസ് എസും -എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണ്.വര്‍ഗ്ഗീയ കോമരങ്ങള്‍ ഒരു ജനതയുടെ സൈ്വര ജീവിതത്തെ വെല്ലുവിളിക്കുമ്പോള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേര്‍ന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു.ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി.
പട്ടുപാവാടയില്‍ നാടന്‍ സുന്ദരിയായി സാക്ഷി അഗര്‍വാള്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ഇവരുടെ സംഘടനാ രൂപം വെച്ച് നമ്മുക്കറിയാം അറിവോടെയാണ് ഈ കൊലപാതകങ്ങള്‍ നടക്കുന്നത്.ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാന്‍ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാന്‍ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല.പാലക്കാടന്‍ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും' ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications