'പരീക്ഷാ വിജയത്തേക്കാൾ പ്രധാനം ജീവിത വിജയം', എസ്എസ്എല്‍സി ഫലത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലപ്രഖ്യാപനം. അതിന് മുന്നോടിയായി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ജീവിത വഴിയിലുള്ള ചില പടവുകൾ എന്ന നിലയിൽ പരീക്ഷാഫലത്തെ കാണണം എന്ന് മന്ത്രി പറഞ്ഞു.
വി ശിവൻകുട്ടിയുടെ വാക്കുകൾ: '' എന്റെ പ്രിയപ്പെട്ട കുട്ടികളെ... എസ്. എസ്. എൽ. സി. പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുകയാണ്. പരീക്ഷ എഴുതിയ കുട്ടികളുടേയും രക്ഷകർത്താക്കളുടേയും ആകാംക്ഷ മനസ്സിലാക്കുന്നു. വല്ലാത്ത ഒരു കാലത്തിലൂടെ നാം കടന്നു പോവുകയാണ്. കോവിഡ് - 19 നമ്മുടെ സ്വാഭാവികതകളെയെല്ലാം മാറ്റി മറിച്ചു. രോഗവാഹകർ മനുഷ്യർ തന്നെയായതിനാൽ നമുക്ക് ഒരുമിച്ച് ചേരാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം മുഴുവൻ സ്കൂളുകൾ അടച്ചിടേണ്ടി വന്നു. എങ്കിലും കുട്ടികളെ പഠനവഴിയിൽ നിലനിർത്താൻ സർക്കാർ ബദ്ധശ്രദ്ധരായിരുന്നു.
ഈ കാലവും കടന്നു പോകും. കോവിഡ് - 19 നെ മാനവരാശി മറികടക്കും. പക്ഷെ കാലം നമുക്കായി കാത്തുനിൽക്കില്ല. കോവിഡ് മൂലം ഒരു കുട്ടിക്കും പഠനകാര്യത്തിൽ നഷ്ടം വരരുത് എന്നതിനാലാണ് 2020 ജൂൺ ഒന്നിന് തന്നെ ഡിജിറ്റൽ ക്ലാസുകൾ തുടങ്ങിയത്. സാധാരണ അധ്യാപകർ നേരിൽ പഠിപ്പിക്കുന്നതുപോലെയാകില്ലല്ലോ ഡിജിറ്റൽ ക്ലാസുകൾ. കൂട്ടുകാരുമായി ചേർന്ന് നിങ്ങൾക്ക് മനസ്സിലാക്കുന്ന ഒട്ടേറെ ജീവിത പാഠങ്ങളുണ്ട്. അവ ഒരു പക്ഷെ നിങ്ങൾക്ക് വേണ്ടത്ര അനുഭവവേദ്യമായിക്കാണില്ല.

വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ
എന്നിരുന്നാലും ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന നിങ്ങളെ ഓരോരുത്തരേയും അഭിനന്ദിക്കുന്നു. ഈ പരിമിതിക്കുള്ളിലും ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുത്തും അധ്യാപകർ നൽകിയ തുടർ പഠന പിന്തുണ പ്രയോജനപ്പെടുത്തിയും സംശയനിവാരണത്തിനായി സ്ക്കൂളുകളിലെത്തിച്ചേർന്ന് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിയും കഠിനമായ പ്രയത്‌നത്തിലൂടെ പത്താം തരം പരീക്ഷയ്ക്ക് സ്വയം സജ്ജമാകുകയും പരീക്ഷ വിജകരമായി എഴുതുകയും ചെയ്ത നിങ്ങൾ കേരളീയ സമൂഹത്തിന് നൽകിയ ആത്മവിശ്വാസവും ലോകത്തിന് നൽകിയ ശുഭകരമായ സന്ദേശവും മഹത്തരമാണ്.
പരീക്ഷാഫലം വരുന്ന ഘട്ടത്തിലും ഇതേ ആത്മവിശ്വാസം നിലനിർത്താൻ കഴിയണം. ഉപരിപഠനത്തിന് അർഹരായവരെല്ലാം ഉപരിപഠന സാധ്യതകൾ പ്രയോജനപ്പെടുത്തണം. ഏതെങ്കിലും കാരണവശാൽ ഉപരിപഠനത്തിന് അർഹരാകാത്തവർ നിരാശരാകരുത്. നിങ്ങൾക്കായി സേ പരീക്ഷ ഒരുക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തണം. അമിതമായി ആഹ്ളാദിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ജീവിത വഴിയിലുള്ള ചില പടവുകൾ എന്ന നിലയിൽ പരീക്ഷാഫലത്തെ കാണണം. പരീക്ഷാ വിജയത്തേക്കാൾ പ്രധാനം ജീവിത വിജയമാണ്. അതിനുള്ള നിതാന്തമായ പരിശ്രമം നമ്മൾ തുടർന്നുകൊണ്ടേയിരിക്കണം. അന്തിമ വിജയം നമ്മുടെ പക്ഷത്താകും.
ഈ സമയത്ത് നിങ്ങളെ ഓരോരുത്തരേയും സജ്ജരാക്കിയ അധ്യാപകരെ ഓർക്കാതെ വയ്യ. യഥാസമയം ക്യാമ്പുകൾ സംഘടിപ്പിച്ചും മൂല്യനിർണയം നടത്തിയും സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാൻ ആയത് അധ്യാപകരുടെ ആത്മാർത്ഥമായ ഇടപെടൽ മൂലമാണ്. എല്ലാ അധ്യാപകർക്കും നിങ്ങളുടെ പേരിലും എന്റെ പേരിലും അഭിനന്ദനം അറിയിക്കുന്നു.. എല്ലാവർക്കും എന്റെ ആശംസകൾ...''
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ












Click it and Unblock the Notifications