Kerala SSLC Result 2023: എസ്എസ്എല്‍സി പരീക്ഷാ ഫലം എങ്ങനെ അറിയാം? ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഈ മാസമോ അടുത്ത മാസമോ ആയി പരീക്ഷാഭവന്‍ പ്രസിദ്ധീകരിക്കും. ഏപില്‍-മെയ് മാസങ്ങളിലായിട്ടാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കൊവിഡ് കാരണം ഫലം നീണ്ടുപോയിരുന്നു. ജൂണ്‍ മാസത്തിലായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഇത്തവണ എല്ലാം കൃത്യമായി നടന്നതോടെ ഫലം വേഗത്തില്‍ തന്നെ പ്രഖ്യാപിക്കും. കൃത്യമായ തിയതികളൊന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടില്ല. ഫലം പ്രഖ്യാപിച്ചാല്‍ keralaresults.nic.in, reuslt.kite,kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ഫലം അറിയാന്‍ സാധിക്കും.

ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ സ്‌കൂളില്‍ അടിച്ച ശേഷം പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫലം പരിശോധിക്കാം. മാര്‍ച്ച് 9 മുതല്‍ 2 വരെയായിട്ടാണ് പരീക്ഷകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.26 ശതമാനമായിരുന്നു വിജയം. 4.26 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 4.23 ലക്ഷം വിദ്യാര്‍ത്ഥികളും പാസായിരുന്നു. അതേസമയം പരീക്ഷാ ഫം അറിയാന്‍ നിരവധി വെബ്‌സൈറ്റുകള്‍ ഉണ്ട്. ഓണ്‍ലൈന്‍ വഴി ഇവയിലൂടെ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

sslc exam

ഫലം അറിയാന്‍ വെബ്‌സൈറ്റുകള്‍

keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kerala.nic.in, എന്നീ വെബ്‌സൈറ്റുകളിലൂടെയെല്ലാം ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം അറിയാന്‍ സാധിക്കും.

ഫലം എങ്ങനെ ഓണ്‍ലൈന്‍ വഴി അറിയാം.

ഓണ്‍ലൈന്‍ വഴിയാണ് കെബിപിഇ പത്താം ഫലം പുറത്തുവിടുക. ഫലം പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് മാര്‍ക്ക് ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെയാണ്.

ആദ്യമായി keralaresults.nic.in, www.result.kite.kerala.gov.in, എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹോം പേജില്‍ എസ്എസ്എല്‍സി ഫലത്തിന്റെ ലിങ്കുണ്ടാവും. അതില്‍ ക്ലിക്ക് യെ്താല്‍ പുതിയൊരു ലോഗിന്‍ വിന്‍ഡോ സ്‌ക്രീനില്‍ തെളിഞ്ഞ് വരും. അതിന് ശേഷം രജിസ്‌ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ഫലം കാണാന്‍ സാധിക്കും. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

സ്‌കൂള്‍ കോഡ് അടിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രകാരമുള്ള ഫലവും ലഭ്യമാകും. അതിനായി സൈറ്റില്‍ നല്‍കിയിട്ടുള്ള സ്‌കൂള്‍ വൈസ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ലോഗിന്‍ വിന്‍ഡോയില്‍ സ്‌കൂള്‍ കോഡ് അടിക്കുക. സബ്മിറ്റ് ചെയ്യുക. അതോടെ സ്‌കൂള്‍ തലത്തിലുള്ള ഫലവും ലഭ്യമാകും.

ഫലം വന്നിട്ട് നിങ്ങള്‍ക്ക് പ്രതീക്ഷിച്ചത്ര മാര്‍ക്കിലെങ്കില്‍ പുനര്‍ മൂല്യനിര്‍ണയത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അതിനായി നിശ്ചിത ഫീസ് നല്‍കേണ്ടതുണ്ട്. ഒരു പേപ്പറിന് 400 രൂപയാണ് നല്‍കേണ്ടത്. പുനര്‍ മൂല്യ നിര്‍ണയത്തിനായി sslcexam.kerala.gov.in. എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഔട്ടും എക്‌സാം സെന്ററിന്റെ പ്രിന്‍സിപ്പലിനുള്ള രേഖകളും സമര്‍പ്പിക്കുക. ജൂണ്‍ അവസാനം പുനര്‍ മൂല്യനിര്‍ണ ഫലം പുറത്തുവിടും.

സേ പരീക്ഷ എഴുതാനും വിദ്യാര്‍ത്ഥികള്‍ക്ക് സംവിധാനമുണ്ട്. പരീക്ഷയില്‍ തോറ്റവര്‍ക്കുള്ളതാണ് ഈ ഓപ്ഷന്‍. ഫലം വന്ന ശേഷം ഈ തിയതി പ്രഖ്യാപിക്കും. സ്‌കൂളുകള്‍ വഴി ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജൂണ്‍ മാസത്തില്‍ എസ്എസ്എല്‍സി ടൈം ടേബിള്‍ പ്രകാരം പരീക്ഷ നടത്തും. ജൂലായില്‍ ഫലവും പ്രഖ്യാപിക്കും.

എല്ലാ വര്‍ഷവും പരീക്ഷാ ഫലത്തിനൊപ്പം ശതമാന കണക്കും പരീക്ഷാ ബോര്‍ഡ് പുറത്തുവിടാറുണ്ട്. 2022ല്‍ 99.26, 2021ല്‍ 99.47, എന്നിങ്ങനെയാണ് ശതമാന കണക്ക്. 2020ല്‍ 98.82, 2019ല്‍ 98.11 ശതമാനവും വിജയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മെറിറ്റ് ലിസ്റ്റോ ടോപ്പേഴ്‌സ് ലിസ്റ്റോ എസ്എസ്എല്‍സി ബോര്‍ഡ് പുറത്തുവിട്ടിരുന്നില്ല. ഇത്തവണ അതുണ്ടാവാന്‍ സാധ്യതയുണ്ട്. പാസായവര്‍ ഒറിജിനല്‍ മാര്‍ക്ക് ഷീറ്റും, സര്‍ട്ടിഫിക്കറ്റുകളും സ്‌കൂളുകളില്‍ നിന്ന് കൈപ്പറ്റേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q