എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുകയാണോ? സമയവും മറ്റ് വിവരങ്ങളും ഇതാ, ഫലം ഇങ്ങനെ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വർഷവും ലക്ഷകണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ മനസിൽ ഉയർത്തിക്കൊണ്ട് കാത്തിരിക്കുന്ന ദിസങ്ങളിൽ ഒന്നാണ് എസ്എസ്എൽസി പരീക്ഷാ ഫലം വരുന്ന ദിനം. ഊണും ഉറക്കവും ഇല്ലാതെ പഠിച്ച പാഠങ്ങളുടെ ഫലം കാത്തിരിക്കുന്ന കൊച്ചു കൂട്ടുകാരുടെ ഉറക്കമില്ലാത്ത രാത്രിയാണ് ഇന്ന്.
ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ (മെയ് 8 ബുധൻ) പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്. ഇക്കുറി എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. പ്രധാനമായും സാധാരണയിൽ നിന്ന് പതിനൊന്ന് ദിവസത്തോളം നേരത്തെയാണ് ഇക്കുറി ഫലപ്രഖ്യാപനം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്.

എല്ലാ തവണത്തേയും പോലെ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 വ്യാഴാഴ്‌ചയാണ് നടക്കുക. എസ്എസ്എൽസി ഫലം അറിയാൻ ധാരാളം വെബ്‌സൈറ്റുകളാണ് നമുക്ക് ഉള്ളത്.
ഏതൊക്കെ വെബ്‌സൈറ്റുകൾ
https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ നിന്ന് വിദ്യഭ്യാസ മന്ത്രി ഫലം പ്രഖ്യാപിച്ചയുടൻ നിങ്ങൾക്ക് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. മേൽപറഞ്ഞവ കൂടാതെ നാളത്തെ ഫലം അറിയാൻ കൂടുതൽ മൊബൈൽ ആപുകൾ ഉൾപ്പെടെ ലഭ്യമാണ്.
ഫലം അറിയാൻ കൂടുതൽ മാർഗങ്ങൾ?
അത് കൂടാതെ ഇത്തവണ പിആർഡി ആപ്പ് വഴിയും ഫലങ്ങൾ പെട്ടെന്നറിയാം. ഫലപ്രഖ്യാപനം വന്നയുടൻ ആപ്പിൽ ഇത് ലഭ്യമാകും. ആപിന്റെ ഹോം പേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് രജിസ്‌റ്റർ നമ്പർ നൽകുക മാത്രമാണ് ഇതിന് ചെയ്യേണ്ടത്. പിആർഡി ലൈവ് ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ലഭ്യമാണ്. അത് സൗജന്യമായി ഡൗൺലോഡ് ചെയ്‌താൽ തടസമില്ലാതെ ഫലം അറിയാം.
കൈറ്റ് സജ്ജമാക്കിയ സഫലം എന്ന ആപ്പിലൂടെയും തത്സമയം ഫലങ്ങൾ വിദ്യാർത്ഥികൾക്ക് അറിയാവുന്നതാണ്. വ്യക്തിഗത റിസൾട്ടിന് പുറമെ വിദ്യാഭ്യാസ ജില്ലാ, സ്‌കൂൾ, സബ്‌ജില്ലാ തലത്തിലുള്ള ഫലങ്ങൾ ഉൾപ്പെടെ കൃത്യതയോടെ ഈ ആപ്പിൽ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഈ ആപ്പും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അതേസമയം, ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി 4.7 ലക്ഷം വിദ്യാർത്ഥികളും ഹയർ സെക്കന്ററി ഫലത്തിനായി 4.41 ലക്ഷം വിദ്യാർത്ഥികളുമാണ് കാത്തിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം മാർക്ക് ആണ് നേടേണ്ടത്. കഴിഞ്ഞ വർഷം 4,19,128 വിദ്യാർഥികൾ എസ്എസ്എൽസി ബോർഡ് പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ഇക്കുറി വിജയശതമാനം ഉയരുമോ എന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി എസ്എസ്എൽസി പരീക്ഷാഫലം 90 ശതമാനത്തിന് മുകളിലാണ് എന്നതാണ് ശ്രദ്ധേയം. ഇക്കുറിയും ആ പതിവ് മുടങ്ങാതെ ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications