Get Updates
Get notified of breaking news, exclusive insights, and must-see stories!

SSLC Result 2025 Live: എസ്എസ്എൽസി പരീക്ഷാഫലം; വിജയശതമാനം 99.5, ഫുൾ എ പ്ലസ് 61,449 പേർക്ക്

Kerala SSLC Result 2025: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കുറി വിജയശതമാനം 99.5 ആയി കുറഞ്ഞുവെന്നതാണ് പ്രത്യേകത. ആകെ 4,24,583 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ അവരിൽ 61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇത്തവണ വിജയശതമാനം കൂടുതൽ കണ്ണൂരിലും കുറവ് തിരുവനന്തപുരത്തുമാണ്.

കഴിഞ്ഞ വർഷം മെയ് എട്ടിനായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഏതാണ്ട് അതിനോട് ചേർന്ന തീയതിയിൽ തന്നെ ഇക്കുറിയും ഫലപ്രഖ്യാപനം നടത്താൻ സർക്കാരിന് സാധിച്ചു. മാർച്ച് മൂന്നിനാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചത്. മാർച്ച് 26നാണ് പരീക്ഷകൾ അവസാനിച്ചത്. എസ്എസ്എൽസിക്ക് മലയാളം ഒന്നാം പാർട്ട് പരീക്ഷയായിരുന്നു ആദ്യ ദിനത്തിൽ നടന്നത്. കർശന സുരക്ഷയോടെ ആയിരുന്നു പരീക്ഷകൾ അവസാനിച്ചത്.

Kerala SSLC Result 2025 Live

വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തി കഴിഞ്ഞാൽ നാല് മണി മുതൽ പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പായ പിആർഡി ലൈവിലും വിവിധ വെബ് സൈറ്റുകളിലും ലഭിക്കും. https://pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയുൾപ്പെടെ പരീക്ഷാഫലം തത്സമയം അറിയാൻ സാധിക്കും. ഇത് കൂടാതെ ഏഴോളം മറ്റ് വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്.

അതിൽ https://pareekshabhavan.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://ssloexam.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പിആർഡിയുടെ ആപ്പിളും എസ്എസ്എൽസി ഫലം ലഭ്യമാവും.

May 09, 2025, 6:10 pm IST

സർക്കാർ മേഖലയിൽ മുഴുവൻ വിജയം നേടിയ സ്‌കൂളുകൾ 856 എണ്ണമാണ്.
May 09, 2025, 5:34 pm IST

പട്ടികവർഗ വിഭാഗത്തിൽ നിന്നും 7279 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ ജയിച്ചത് 7135 പേരാണ്, വിജയശതമാനം 98.02.
May 09, 2025, 5:12 pm IST

പട്ടികജാതി വിഭാഗത്തിൽ 39,980 പേർ പരീക്ഷ എഴുതിയപ്പോൾ അതിൽ 39,446 ശതമാനം പേർ പാസായി, വിജയശതമാനം 98.66.
May 09, 2025, 4:38 pm IST

ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ല പത്തനംതിട്ടയാണ്, 9923 വിദ്യാർത്ഥികൾ.
May 09, 2025, 4:26 pm IST

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ലാ മലപ്പുറമാണ്, 79,654.
May 09, 2025, 4:07 pm IST

സെന്റ് ജോസഫ് സ്‌കൂൾ പെരട്ട, ഗവ. സംസ്‌കൃതം എച്ച്എച്ച്എസ്എസ് ഫോർട്ട് തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒരു കുട്ടി വീതം മാത്രമാണ് പരീക്ഷ എഴുതിയത്.
May 09, 2025, 3:50 pm IST

സെന്റ് മേരീസ് എച്ച്എസ്എസ് പട്ടം രണ്ടാം സ്ഥാനത്താണ് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണത്തിൽ, 1562 പേർ.
May 09, 2025, 3:45 pm IST

പികെഎംഎംഎച്ച്എസ്എസ് ഇടരികോടാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്, 2,017 പേർ.
May 09, 2025, 3:44 pm IST

എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 67.65 ശതമാനം മാത്രമാണ് വിജയം.
May 09, 2025, 3:34 pm IST

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം, 98.28.
May 09, 2025, 3:28 pm IST

പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ 100 ശതമാനം വിജയം നേടി.
May 09, 2025, 3:18 pm IST

വിജയശതമാനം കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്
May 09, 2025, 3:17 pm IST

ഇക്കുറി 2331 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.
May 09, 2025, 3:16 pm IST

ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഈ വർഷം കാര്യമായ കുറവുണ്ടായി.
May 09, 2025, 3:15 pm IST

വിജയ ശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു.
May 09, 2025, 3:15 pm IST

ടിഎച്ച്എൽസിയിൽ 99.48 ശതമാനം വിജയം
May 09, 2025, 3:10 pm IST

കൂടുതൽ ഫുൾ എ പ്ലസുകൾ നേടിയ കുട്ടികൾ മലപ്പുറം ജില്ലയിൽ.
May 09, 2025, 3:09 pm IST

61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
May 09, 2025, 3:07 pm IST

ഇത്തവണ 99.5 ശതമാനമാണ് വിജയം
May 09, 2025, 3:07 pm IST

ഇക്കുറി 4,24,583 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.
May 09, 2025, 3:05 pm IST

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.
May 09, 2025, 3:03 pm IST

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം ആരംഭിച്ചു
May 09, 2025, 2:55 pm IST

പരീക്ഷ കഴിഞ്ഞ് ഒന്നര മാസം തികയും മുൻപ് ഫലം പുറത്തുവിടാനുള്ള നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചു.
May 09, 2025, 2:54 pm IST

ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. 1.https://pareekshabhavan.kerala.gov.in 2. https://kbpe.kerala.gov.in 3. https://results.digilocker.kerala.gov.in 4. https://ssloexam.kerala.gov.in 5. https://prd.kerala.gov.in 6. https://results.kerala.gov.in 7. https://examresults.kerala.gov.in 8. https://results.kite.kerala.gov.in
May 09, 2025, 2:36 pm IST

ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലും ഇക്കുറി പരീക്ഷ നടന്നിരുന്നു.
May 09, 2025, 2:22 pm IST

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായി രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു നടത്തിയത്.
May 09, 2025, 2:11 pm IST

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
May 09, 2025, 1:59 pm IST

കഴിഞ്ഞ തവണ മെയ് എട്ടിനായിരുന്നു എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം നടന്നത്.
May 09, 2025, 1:47 pm IST

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും അൽപ്പസമയത്തിനകം പ്രഖ്യാപിക്കും.
May 09, 2025, 1:23 pm IST

സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളും പരീക്ഷയെഴുതി.
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+