തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു, ഇക്കുറി 99.07 ശതമാനമാണ് വിജയം. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഭരണ സ്‍തംഭനത്തിനും ഇടയിൽ വൈകിപ്പോയ കേരളത്തിലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു. ഇത്തവണ മന്ത്രിയില്ലാതെയാണ് പ്രഖ്യാപനം. വൈകീട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം തുടങ്ങിയത്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുന്നത്.
റിസൾട്ട് കാത്തിരിക്കുന്നത് സംസ്ഥാനത്തെ 4.17 ലക്ഷം വിദ്യാർത്ഥികളാണ്. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലം വെള്ളിയാഴ്‌ച തന്നെ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാരും വിദ്യാഭ്യാസമന്ത്രിയും ചുമതലയേൽക്കാത്തതിനെ തുടർന്നായിരുന്നു ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തതും വൈകുമോ എന്ന ആശങ്കയും ഉയർന്നത്. ഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അധ്യാപക സംഘടനകൾ അടക്കം ഫലം പെട്ടെന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പട്ടിരുന്നു.
ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ
keralaresults.nic.in, results.kite.kerala.gov.in എന്നിവയാണ് ഫലങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രധാന വെബ്സൈറ്റുകൾ. sslcexam.kerala.gov.in, pareekshabhavan.kerala.gov.in, kbpe.kerala.gov.in, prd.kerala.gov.in എന്നിവ വഴിയും ഫലം ലഭ്യമാണ്. Saphalam ആപ്പ്, DigiLocker, സ്‌കൂൾ തിരിച്ചുള്ള ലോഗിൻ, എസ്എംഎസ് സേവനങ്ങൾ എന്നിവ ഉപയോഗിച്ചും ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.
ഫലം കാണുന്നതിനായി, വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് "SSLC Result 2026" ലിങ്കിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ശ്രദ്ധാപൂർവ്വം നൽകി സമർപ്പിക്കുക. സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകുമ്പോൾ അത് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യാം. തിരക്ക് കാരണം വെബ്സൈറ്റുകൾക്ക് വേഗത കുറവാണെങ്കിൽ അൽപം കഴിഞ്ഞ് വീണ്ടും ശ്രമിക്കാം, അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാം.
May 15, 2026, 3:58 pm IST
സേ പരീക്ഷ ജൂൺ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് സൂചന
May 15, 2026, 3:40 pm IST
767 സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. 930 എയ്ഡഡ് സ്കൂളുകളിലും 408 അണ്‍ എയ്ഡഡ് സ്കൂളുകളിലും പരീക്ഷയെഴുതിയ എല്ലാവപേരും വിജയിച്ചു
May 15, 2026, 3:24 pm IST
വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്
May 15, 2026, 3:24 pm IST
എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9743 അണ്
May 15, 2026, 3:22 pm IST
കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്.
May 15, 2026, 3:13 pm IST
2015 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം
May 15, 2026, 3:13 pm IST
ലക്ഷദ്വീപിൽ 97.67 ശതമാനം വിജയം
May 15, 2026, 3:11 pm IST
98.93 ആണ് ആൺകുട്ടികളുടെ വിജയശതമാനം. 20,771 പെൺകുട്ടികളാണ് ഫുൾ എ പ്ലസ് നേടിയത്.
May 15, 2026, 3:11 pm IST
മുൻ വർഷത്തേക്കാൾ വിജയശതമാനം കുറഞ്ഞു
May 15, 2026, 3:10 pm IST
30,516 പേർക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്.
May 15, 2026, 3:09 pm IST
ഇക്കുറി വിജയശതമാനം 99.07.
May 15, 2026, 2:47 pm IST
ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
May 15, 2026, 1:45 pm IST
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തുന്നത്. പ്ലസ് റ്റു ഫലം പുതിയ വിദ്യാഭ്യാസ മന്ത്രിയാവും പ്രഖ്യാപിക്കുക.
May 15, 2026, 12:56 pm IST
9188619958 എന്ന നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം റജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും.
May 15, 2026, 12:29 pm IST
ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകീട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.
May 15, 2026, 11:35 am IST
99.5 ശതമാനം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം
May 15, 2026, 11:18 am IST
വ്യക്തിഗത റിസൽട്ടുകൾക്ക് പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന 'Result Analysis' സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
May 15, 2026, 10:56 am IST
കേരളത്തില്‍ മാത്രം ഇക്കുറി 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്‌റ്റർ ചെയ്‌തത്.
10:56 AM, 15 May
കേരളത്തില്‍ മാത്രം ഇക്കുറി 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്‌റ്റർ ചെയ്‌തത്.
11:18 AM, 15 May
വ്യക്തിഗത റിസൽട്ടുകൾക്ക് പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന 'Result Analysis' സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
11:35 AM, 15 May
99.5 ശതമാനം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം
12:29 PM, 15 May
ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകീട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.
12:56 PM, 15 May
9188619958 എന്ന നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം റജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും.
1:45 PM, 15 May
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തുന്നത്. പ്ലസ് റ്റു ഫലം പുതിയ വിദ്യാഭ്യാസ മന്ത്രിയാവും പ്രഖ്യാപിക്കുക.
2:47 PM, 15 May
ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
3:09 PM, 15 May
ഇക്കുറി വിജയശതമാനം 99.07.
3:10 PM, 15 May
30,516 പേർക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്.
3:11 PM, 15 May
മുൻ വർഷത്തേക്കാൾ വിജയശതമാനം കുറഞ്ഞു
3:11 PM, 15 May
98.93 ആണ് ആൺകുട്ടികളുടെ വിജയശതമാനം. 20,771 പെൺകുട്ടികളാണ് ഫുൾ എ പ്ലസ് നേടിയത്.
3:13 PM, 15 May
ലക്ഷദ്വീപിൽ 97.67 ശതമാനം വിജയം
3:13 PM, 15 May
2015 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം
3:22 PM, 15 May
കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്.
3:24 PM, 15 May
എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9743 അണ്
3:24 PM, 15 May
വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്
3:40 PM, 15 May
767 സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. 930 എയ്ഡഡ് സ്കൂളുകളിലും 408 അണ്‍ എയ്ഡഡ് സ്കൂളുകളിലും പരീക്ഷയെഴുതിയ എല്ലാവപേരും വിജയിച്ചു