‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ പഴുതുകള്‍’; ക്ലബ്ഹൗസിനെതിരെ നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ഹൌസിന് മുന്നറിയിപ്പുമായി ബാലാവകാശ കമ്മീഷൻ. ക്ലബ്ഹൌസിലെ പരിപാടികളിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശം.
കൂടാതെ ക്ലബ് ഹൌസ് പ്ലാറ്റ്ഫോമുകളിൽ തുടര്‍ച്ചയായ സൈബര്‍ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും ഇതിനുള്ളിൽ നടക്കുന്ന നിയമവിരുദ്ധ നടപടികൾ തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ മാര്‍ഗരേഖ തയ്യാറാക്കി നല്‍കണമെന്നും നിർദേശമുണ്ട്. കമ്മീഷന്‍ അംഗം കെ നസീര്‍ ചാലിയമാണ് ഐടി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്ന ആളുകൾ പ്ലാറ്റ്ഫോമിനുള്ളിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെയാണ് ഇക്കാര്യം വിശദമായി പരിശോധിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം നൽകുകയും ചെയ്തിട്ടുള്ളതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നുംകമ്മീഷന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവിൽ ക്ലബ്ഹൌസിൽ പ്രായ പരിധിയില്ലാതെ ആർക്കും അംഗത്വമെടുക്കാനും താല്‍പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കാനും തടസ്സങ്ങളില്ലെന്ന് കമ്മീഷന്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതൊടൊപ്പം ഗ്രൂപ്പില്‍ പങ്കുവെക്കുന്ന കുട്ടിയുടെ പ്രായം, പഠിക്കുന്ന സ്ഥാപനം തുടങ്ങിയ പ്രാഥമികവിവരങ്ങള്‍ ഒഴികെ കുട്ടിക്ക് നേരെയുള്ള ഇടപെടലുകള്‍ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. സോഷ്യൽ മീഡിയകളെ നിരീക്ഷിക്കുന്ന കേരള പോലീസിന്റെ സൈബർ ഡോം വിഭാഗം കമ്മീഷനെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കേരള പോലീസിന്റെ സൈബര്‍ഡോം വിഭാഗം നല്‍കിയ വിവരങ്ങള്‍ ഇത്തരത്തിലാണെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും യോഗം വിളിച്ചു ചേര്‍ത്ത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ദുരുപയോഗം തടയാനുമുള്ള വിശദമായ മാര്‍ഗരേഖ തയ്യാറാകണമെന്ന് കമ്മീഷന്‍ ഐടി സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ ഐടി ആക്ട്, ഐടി (പ്രൊസീജിയര്‍ ആന്‍ഡ് സേഫ് ഗാര്‍ഡ്‌സ് ഫോര്‍ ബ്ലോക്കിങ് ഫോര്‍ ആക്‌സസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ബൈ പബ്ലിക്) നിയമം 2009 എന്നിവ അനുസരിച്ച് നടപടി എടുക്കണം.

പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസ് ഒരുകൂട്ടം ആളുകള്‍ക്ക് പരസ്പരം സംസാരിക്കുവാനും സംവദിക്കുവാനും സൌകര്യമൊരുക്കുന്ന പ്ലാറ്റ്ഫോമാണ്. രക്ഷിതാക്കളുടെ അനുവാദമില്ലാതെ നിയമപ്രകാരം 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൌണ്ട് എടുക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പ്രായപൂർത്തിയായവർക്ക് പുറമേ പ്രായപൂർത്തിയാവാത്ത കുട്ടികളും അക്കൌണ്ട് എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളില്ല.
രക്ഷാകര്‍ത്താവിന്റെ സമ്മതം കൂടാതെ ഏതെങ്കിലും കുട്ടി ചേര്‍ന്നാല്‍ ആ കുട്ടിയുടെ അംഗത്വം റദ്ദാക്കുമെന്ന് കമ്പനിയുടെ നയപ്രസ്താവത്തില്‍ പറയുന്നുണ്ടെങ്കിലും പ്രായം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു.
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications