കൊവിഡ് പ്രതിരോധം കടുപ്പിച്ച് കേരളം; രാത്രികാല കര്‍ഫ്യു ഇന്ന് മുതല്‍, നിയന്ത്രണങ്ങള്‍ എന്തൊക്കെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ഇന്ന് മുതല്‍ നടപ്പിലാക്കും, രാത്രി പത്ത് മണി മുതല്‍ ആറ് മണി വരെയാണ് കര്‍ഫ്യു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് രാത്രി കാല കര്‍ഫ്യു അടക്കമുള്ള കൊവിഡ് പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചത്.
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

രാത്രി കാല കര്‍ഫ്യു സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കര്‍ഫ്യു നടപ്പാക്കുന്നത്. അനാവശ്യമായ പുറത്തിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. നേരത്തെയും കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രി കാല കര്‍ഫ്യു അടക്കമുള്ള പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് മുതല്‍ പൊലീസിന്റെ നേതൃത്വത്തില്‍ രാത്രി കര്‍ശന പരിശോധന ഉണ്ടാകും. അത്യാവശ്യ യാത്രക്കാര്‍ക്ക് മാത്രമാണ് രാത്രി യാത്ര അനുമതി ഉണ്ടാകുക. ചരക്ക് നീക്കം, ആശുപത്രി യാത്ര, അത്യാവശ്യ സേവനങ്ങള്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ക്കാണ് ഇളവുകള്‍ ഉണ്ടാകുക. കൂടാതെ വിമാനം, കപ്പല്‍, ട്രെയിന്‍ എന്നീ യാത്ര ചെയ്യാനുള്ളവര്‍ക്ക് ഇളവ് ഉണ്ടാകും. ഇത്തരക്കാര്‍ ടിക്കറ്റ് കയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശമുണ്ട്. മറ്റ് എന്തെങ്കിലും യാത്ര ചെയ്യുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങേണ്ടതാണ്.
ഇതിനിടെ, പകല്‍ സമയത്ത് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേര്‍ത്തുള്ള പൊലീസിന്റെ യോഗവും ഇന്ന് നടക്കും. കൂടാതെ വാര്‍ഡുകളിലെ ലോക്ക് ഡൗണ്‍, പ്രതിവാര രോഗബാധിത- ജനസംഖ്യ അനുപാതം ഏഴ് ശതമാനത്തില്‍ മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഈ ആഴ്ച നടപ്പിലാക്കും. മറ്റന്നാള്‍ നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്നാണ് വിദഗ്ദരെ പങ്കെടുപ്പിച്ചുള്ള യോഗവും നടക്കും.
അതേസമയം, രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയതിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യു ഗുണം ചെയ്യുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രാത്രി കാല കര്‍ഫ്യുയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണെന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്. കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.


Click it and Unblock the Notifications