Summer Bumper BR- 90: സമ്മർ ബംബറടിക്കാൻ പോകുന്ന ആ ഭാഗ്യശാലി ആര്? ഫലം അറിയുംമുമ്പ് അറിയണം ഇക്കാര്യം

സമ്മർ ബംബർ ലോട്ടറി എടുത്തുനിൽക്കുന്ന ആളുകളൊക്കെ ഇപ്പോൾ റിസൾട്ടിന് വേണ്ടി ആകാംക്ഷയോടെ നിൽക്കുകയായിരിക്കും. ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണ് ആ ഭാഗ്യശാലിയെ കണ്ടെത്താൻ അവശേഷിക്കുന്നത്. 10 കോടിയാണ് ആ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടക്കുക.
250 രൂപയായിരുന്നു ടിക്കറ്റിന്. അപ്പോൾ എല്ലാവരും ടിക്കറ്റുമായി കാത്തിരിക്കുകയാകും. എന്നാൽ അതിന് മുമ്പ് ചില കാര്യങ്ങൾ അറിയാനുണ്ട്. നമുക്ക് അതൊന്ന് അറിഞ്ഞുവരാം. സംസ്ഥാനത്ത് വർഷത്തിൽ ആറ് ബംബർ നറുക്കെടുപ്പുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് നടത്തുന്നത്. സമ്മർ ബമ്പറിന് പുറമെ, ഓണം, വിഷു, ക്രിസ്മസ്, മൺസൂൺ ബമ്പർ , പൂജ ബമ്പർ ടിക്കറ്റുകളാണ് ഈ ബംബറുകൾ. ആറ് ബംബർ ടിക്കറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കാരണം ഇതിൽ ഏതെങ്കിലും ഒരു ബംബർ അടിച്ചാൽ മതി ജീവിതം മാറിമറിയാൻ.

സമ്മാനങ്ങൾ കഴിഞ്ഞ വർഷത്തേതിന്‍റെ ഇരട്ടിയായി വർധിപ്പിച്ചു..
സമ്മർ ബമ്പർ ലോട്ടറിയുടെ ആകെ സമ്മാനങ്ങൾ കഴിഞ്ഞ വർഷത്തേതിന്‍റെ ഇരട്ടിയായി വർധിപ്പിച്ചിരുന്നു. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും.

സമ്മാനങ്ങൾ..
നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. അഞ്ചാം സമ്മാനം 5000 രൂപയും ആറാം സമ്മാനം രണ്ടായിരം രൂപയും, ഏഴാം സമ്മാനം 1000 രൂപയും, എട്ടാം സമ്മാനം 500 രൂപയുമാണ്. കേരള സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വില 250 രൂപയും ആകെ 54 ലക്ഷം ടിക്കറ്റുകളുമായിരുന്നു.SA, SB, SC, SD, SE, SG എന്നിങ്ങനെ ആറ് സീരീസുകളിലായാണ് ടിക്കറ്റുകൾ.

ഫലം എങ്ങനെ അറിയാം..
കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ വെബ്സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com/ എന്നിവയിലൂടെ കേരള സമ്മർ ബമ്പർ ഭാഗ്യക്കുറി ബിആർ 90-ന്റെ ഫലം പരിശോധിക്കാം. വിജയിക്കുന്ന തുക 5,000 രൂപയിൽ താഴെയാണെങ്കിൽ കേരള ലോട്ടറി സമ്മാന ജേതാക്കൾക്ക് അവരുടെ സമ്മാനത്തുക കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും ലഭിക്കും, തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ, ക്ലെയിമിനായി ഐഡി പ്രൂഫ് സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. കേരള ലോട്ടറി നികുതിയിളവ് മൊത്തം തുകയുടെ 30% ആണ്, ഏജന്റിന്റെ കമ്മീഷൻ 10% ആണ്.

ലോട്ടറി അടിച്ചാൽ എന്തുചെയ്യണം
വിജയികൾ ആദ്യം കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ബമ്പർ ലോട്ടറി ഫലം പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ പരിശോധിക്കണം. സമ്മാനം ലഭിക്കുന്നതിന് 30 ദിവസത്തിനകം ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ എത്തണം.
Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..












Click it and Unblock the Notifications