Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സിനിമാ തിയേറ്റര്‍ തുറക്കുക അടുത്ത വിഷു ദിനത്തില്‍; ആദ്യ ചിത്രം മോഹന്‍ ലാലിന്റെ ദൃശ്യം 2

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി ലഭിച്ചാലും ഈ വര്‍ഷം കേരളത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കില്ല. കൊറോണയുടെ സാഹചര്യത്തില്‍ മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകള്‍ അടുത്ത വര്‍ഷമേ തുറക്കൂ. വരും ദിവസം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അതേസമയം, വീണ്ടും തുറക്കുന്ന വേളയില്‍ കേരളത്തില്‍ വന്‍ ആഘോഷമാക്കാനുള്ള ആലോചനയിലാണ് ഉമടകള്‍. മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആയിരിക്കും ആദ്യ ചിത്രമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

താഴ് വീണത് മാര്‍ച്ചില്‍

താഴ് വീണത് മാര്‍ച്ചില്‍

കഴിഞ്ഞ മാര്‍ച്ച് അവസാന വാരത്തിലാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അന്ന് മുതല്‍ തന്നെ എല്ലാ തിയേറ്ററുകളും അടച്ചിട്ടു. മാത്രമല്ല, സിനിമാ നിര്‍മാണങ്ങള്‍ക്കും വിലക്ക് വീണു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കൊറോണ മുന്‍കരുതല്‍ നടപടി സ്വീകരിച്ചുകൊണ്ട് ചിത്രീകരണം ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.

അടുത്ത മാസം അനുമതിക്ക് സാധ്യത

അടുത്ത മാസം അനുമതിക്ക് സാധ്യത

സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിന് ഓരോ സംസ്ഥാനത്തിനും അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ സാഹചര്യം അവലോകനം ചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അടുത്ത മാസം മുതല്‍ കേരളത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം.

എങ്കിലും തുറക്കേണ്ട

എങ്കിലും തുറക്കേണ്ട

അതേസമയം, അനുമതി ലഭിച്ചാലും നിലവിലെ സാഹചര്യത്തില്‍ സിനിമാ തിേേയറ്ററുകള്‍ തുറക്കേണ്ട എന്നാണ് ഉടമകളുടെ നിലപാട്. അതുകൊണ്ടുതന്നെ കേരളത്തിലെ മിക്ക തിയേറ്ററുകളും ഈ വര്‍ഷം അടഞ്ഞു കിടക്കും. അടുത്ത വര്‍ഷം ഏപ്രിലില്‍ വിഷു ദിനത്തില്‍ തിയേറ്ററുകള്‍ തുറക്കാമെന്നാണ് ഉടമകളുടെ അഭിപ്രായം.

തുറന്നപ്പോഴുള്ള അവസ്ഥ

തുറന്നപ്പോഴുള്ള അവസ്ഥ

തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ തുറന്നെങ്കിലും കാണികളില്ലാത്തതിനാല്‍ വീണ്ടും അടച്ചു. ജനങ്ങള്‍ സിനിമ കാണാനുള്ള ഒരു മാനസിക അവസ്ഥയിലല്ല എന്നാണ് ഒരു കാര്യം. മറ്റൊന്ന് കൊറോണ ഭീതി ജനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്.

67 ചിത്രങ്ങള്‍ റെഡി

67 ചിത്രങ്ങള്‍ റെഡി

67 ചിത്രങ്ങളാണ് നിര്‍മാണം പൂര്‍ത്തിയായി റിലീസ് കാത്തിരിക്കുന്നത്. തിയേറ്ററുകള്‍ തുറന്നാലും ഇപ്പോള്‍ റിലീസ് ചെയ്താല്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വിതരണക്കാര്‍ മടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിയേറ്റര്‍ ഉടമകള്‍ അടുത്ത വിഷുവിന് തുറന്നാല്‍ മതി എന്ന് തീരുമാനിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2

അടുത്ത വര്‍ഷം ഏപ്രില്‍ ആകുമ്പോഴേക്കും കൊറോണ ഭീതി പൂര്‍ണമായും അകലുമെന്നാണ് പ്രതീക്ഷ. തിയേറ്റര്‍ തുറക്കുന്ന വിഷുവിന് വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍. മോഹന്‍ ലാല്‍ നായകനായ ദൃശ്യം 2 ആയിരിക്കും റിലീസ് ചിത്രമെന്നാണ് ഉടമകള്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ച

Recommended Video

cmsvideo
    Mohanlal's next project is with B Unnikrishnan | Aarattu | Mohanlal

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+