കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ച

Google Oneindia Malayalam News

ചെന്നൈ: ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. സിനിമാ താരങ്ങളെയും പ്രമുഖരെയും കൂടെ നിര്‍ത്തി ഇത്തവണ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. ഗൗതമി, നമിത, ഖുശ്ബു എന്നിവരുടെ ബിജെപി പ്രവേശത്തിന് പിന്നാലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെയും സിനിമാ താരങ്ങളെയും ബിജെപി സമീപിച്ചു. നടന്‍ രജനികാന്ത് ആര്‍എസ്എസ് നേതാവുമായി ചര്‍ച്ച നടത്തിയത് അടുത്തിടെ വാര്‍ത്തയായിരുന്നു.

നടന്‍ വിജയ് ബിജെപിക്കൊപ്പം ചേരുമെന്നു പ്രചാരണമുണ്ടായെങ്കിലും നടനോട് ബന്ധമുള്ളവര്‍ തള്ളി. എന്നാല്‍ ഇപ്പോള്‍ പുതിയ ചില നീക്കങ്ങള്‍ നടക്കുന്നു. പ്രബല കക്ഷിയായ ഡിഎംകെയെ പിളരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു വിഭാഗം ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന. വിശദവിവരങ്ങള്‍ ഇങ്ങനെ....

അഴിഗിരിയുടെ പുതിയ പാര്‍ട്ടി

അഴിഗിരിയുടെ പുതിയ പാര്‍ട്ടി

കരുണാനിധിയുടെ മൂത്തമകന്‍ എംകെ അഴിഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംകെ നേതാവും സഹോദരനുമായ എംകെ സ്റ്റാലിനുമായി അത്ര അടുപ്പം നിലനിര്‍ത്താത്ത അഴഗിരി മധുര കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒട്ടേറെ അനുയായികളുള്ള നേതാവ് കൂടിയാണ് അഴഗിരി.

ഡിഎംകെ വിഭജിക്കപ്പെടും

ഡിഎംകെ വിഭജിക്കപ്പെടും

2021 ആദ്യ പകുതിയിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അഴഗിരി തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നാണ് വിവരം. അഴഗിരി പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ ഡിഎംകെ വിഭജിക്കപ്പെടും. അദ്ദേഹവുമായി അടുപ്പമുള്ളവര്‍ ഡിഎംകെയുമായി അകലും. അങ്ങനെ സംഭവിച്ചാല്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ ഡിഎംകെക്ക് കനത്ത ഭീഷണിയാകും.

മോഹം തകരും

മോഹം തകരും

നിലവിലെ ഭരണകക്ഷിയായ എഐഎഡിഎംകെ ഇനിയും ഭരണത്തിലെത്താന്‍ സാധ്യതയില്ല എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടതു പാര്‍ട്ടികളുടെ സഖ്യം മുന്നേറുമെന്നും പ്രവചിക്കപ്പെടുന്നു. അതിനിടെയാണ് ഡിഎംകെയില്‍ ഒരു വിഭാഗം മറ്റൊരു പാര്‍ട്ടിയുമായി രംഗത്തുവരുന്നത്.

അഴഗിരി അമിത് ഷാ ചര്‍ച്ച

അഴഗിരി അമിത് ഷാ ചര്‍ച്ച

അഴഗിരി ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി ഈ മാസം 21ന് ചര്‍ച്ച നടത്തുമെന്നാണ് വിവരം. അഴഗിരിയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 20ന് മധുരയില്‍ അഴഗിരി തന്നോടൊപ്പമുള്ളവരുടെ യോഗം വിളിച്ചു. പുതിയ പാര്‍ട്ടി രൂപീകരണമാണ് അജണ്ട.

കലൈഞ്ജര്‍ ഡിഎംകെ

കലൈഞ്ജര്‍ ഡിഎംകെ

കലൈഞ്ജര്‍ ഡിഎംകെ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്ന് പറയപ്പെടുന്നു. കെഡിഎംകെ എന്നാകും ചുരുക്കി വിളിക്കുക. കരുണാനിധിയുടെ വിയോഗ ശേഷം ഡിഎംകെ പൂര്‍ണമായും എംകെ സ്റ്റാലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാലിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും അഴഗിരിയുടെ നീക്കം.

2014ല്‍ അഴഗിരിയെ പുറത്താക്കി

2014ല്‍ അഴഗിരിയെ പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിച്ച 2014ല്‍ അഴഗിരിയെ ഡിഎംകെ പുറത്താക്കിയിരുന്നു. അഴഗിരിയും സ്്റ്റാലിനും സ്വരച്ചേര്‍ച്ചയിലെന്ന വാര്‍ത്തകളും വന്നിരുന്നു. എങ്കിലും രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നില്ല അഴഗിരി. ഇപ്പോള്‍ ബിജെപിയില്‍ നിന്ന് അനുകൂല നിലപാട് ലഭിച്ചപ്പോഴാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.

അമിത് ഷാ തമിഴ്‌നാട്ടിലേക്ക്

അമിത് ഷാ തമിഴ്‌നാട്ടിലേക്ക്

ജയലളിതയും കരുണാനിധിയുമായിരുന്നു തമിഴ് രാഷ്ട്രീയത്തെ സമീപ കാലം വരെ നയിച്ചത്. രണ്ടുപേരുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്. ഈ വേളയില്‍ തന്നെയാണ് ബിജെപി കാലുറപ്പിക്കാന്‍ ശ്രമിക്കുന്നതും. അമിത് ഷാ ഉടന്‍ തമിഴ്‌നാട്ടിലെത്തുമെന്നാണ് വിവരം. അമിത് ഷായുടെ വരവ് വന്‍ ആഘോഷമാക്കാനാണ് തമിഴ് നാട് ബിജെപി ഘടകം തീരുമാനിച്ചു.

ചര്‍ച്ച ചെന്നൈയില്‍

ചര്‍ച്ച ചെന്നൈയില്‍

അമിത് ഷാ ഈ മാസം 21നാണ് ചെന്നൈയിലെത്തുക. അന്നാണ് അഴഗിരിയുമായി ചര്‍ച്ച തീരുമാനിച്ചിട്ടുള്ളത്. അതിന് മുമ്പ് തന്നെ പിന്തുണയ്്ക്കുന്നവരില്‍ നിന്ന് അഴഗിരി അഭിപ്രായം തേടി. പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുന്ന വെള്ളിയാഴ്ച മധുരയില്‍ നടക്കും. ബിജെപിയും അഴഗിരിയും ഒന്നായാല്‍ തമിഴ്‌നാട് രാഷ്ട്രീയം അടിമുടി മാറുമെന്ന് തീര്‍ച്ചയാണ്.

രണ്ടുവഴിയില്‍ ബിജെപി

രണ്ടുവഴിയില്‍ ബിജെപി

സിനിമാ താരങ്ങള്‍ക്ക് മികച്ച സ്വാധീനമുള്ള രാഷ്ട്രീയമാണ് തമിഴ്‌നാട്ടിലേത്. അതുകൊണ്ടുതന്നെ സിനിമാ രംഗത്തുള്ളവരെയും രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ബിജെപിയുടെ ലക്ഷ്യം. തമിഴ്‌നാട്ടില്‍ വിവിധ ക്ഷേത്രങ്ങളും ആഘോഷങ്ങളും മുന്‍ നിര്‍ത്തി വേല്‍ യാത്രകള്‍ നടത്തുന്നുണ്ട്. ചില റാലികള്‍ സര്‍ക്കാര്‍ തടയുകയും ചെയ്തു.

അമിത് ഷാ-രജനികാന്ത് ചര്‍ച്ച

അമിത് ഷാ-രജനികാന്ത് ചര്‍ച്ച

അമിത് ഷാ ചെന്നൈയിലെത്തിയാല്‍ രജനികാന്തുമായി ചര്‍ച്ച നടത്തുമെന്ന് വിവരങ്ങള്‍ പുറത്തുവന്നു. ബിജെപി തമിഴ്‌നാട്ടില്‍ വേല്‍യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ അവസാന ദിനം ഡിസംബര്‍ ആറാണ്. അതിന് മുമ്പ് രജനികാന്തിനെ ബിജെപിയുമായി സഹകരിപ്പിക്കുക എന്നതാണ് അമിത് ഷായുടെ ലക്ഷ്യം.

മുരുകന്റെ നേതൃത്വത്തില്‍

മുരുകന്റെ നേതൃത്വത്തില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്റെ നേതൃത്വത്തിലാണ് രജനികാന്തിനെ ബിജെപിയുമായി അടുപ്പിക്കാന്‍ ശ്രമം നടക്കുന്നത്. രജനി സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് നേരത്തെ ചര്‍ച്ചയുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെയാണ് ബിജെപിയിലെത്തിക്കാനുള്ള മുരുകന്റെ ശ്രമങ്ങള്‍ ഊര്‍ജിമായിരിക്കുന്നത്.

Recommended Video

cmsvideo
Thiruvananthapuram Corporation polls: BJP fields VV Rajesh in Poojapura ward

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്റെ ഇന്നത്തെ അവസ്ഥ ദയനീയം; ചികില്‍സയ്ക്ക് പണില്ല, സഹായിക്കണംപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്റെ ഇന്നത്തെ അവസ്ഥ ദയനീയം; ചികില്‍സയ്ക്ക് പണില്ല, സഹായിക്കണം

English summary
Twist In Tamil Nadu Politics; MK Alagiri likely to form new party as KDMK and will meet Amit Shah on November 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X